കോഴിക്കോട്: ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി ആഹ്വാനംചെയ്ത സാലറി ചലഞ്ചിൽ അധ്യാപകരോട് നിർബന്ധിച്ച് ശമ്പളം നൽകാൻ ആവശ്യപ്പെടരുതെന്നും സത്യവാങ്മൂലം പ്രായോഗികമല്ലെന്നും സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പ്രളയ ദുരിതാശ്വാസ തുക പ്രത്യേക അക്കൗണ്ടിലാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോയത് ദുരുദ്ദേശപരമാണ്. തുക വകമാറ്റാതിരിക്കാനും സുതാര്യത ഉറപ്പാക്കാനും പ്രത്യേക അക്കൗണ്ട് അനിവാര്യമാണ്. കേരളം കണ്ട ഈ മഹാപ്രളയത്തെ ഒരുമയോടെ അതിജയിച്ചതിൽ എല്ലാ അർഥത്തിലും പങ്കുവഹിച്ച ജീവനക്കാരെ വിശ്വാസത്തിലെടുത്തുവേണം സർക്കാറിെൻറ തീരുമാനങ്ങളെന്നും സെറ്റ്കോ അഭിപ്രായപ്പെട്ടു. സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന സമിതിയിൽ ചെയർമാൻ സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷതവഹിച്ചു. നസീം ഹരിപ്പാട്, എ.കെ. സൈനുദ്ദീൻ, എ.എം. അബൂബക്കർ, എ. ഇസ്മയിൽ സേട്ട്, ഒ. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.