കോഴിക്കോട്: വിവിധ വൈദ്യശാസ്‌ത്രങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകേണ്ട അവസരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രസ്‌താവനയിറക്കുന്ന ഐ.എം.എ നിലപാട് അപലപനീയമാണെന്ന് ഓർഗനൈസേഷൻ ഓഫ് ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അഭിപ്രായപ്പെട്ടു. ഹോമിയോപ്പതി ചികിത്സ നിരോധിക്കണമെന്ന ഐ.എം.എയുടെ നിലപാട് തികഞ്ഞ അസംബന്ധമാണ്. ഐ.എം.എ ഇത്തരം പ്രചാരണങ്ങളിൽനിന്ന് പിന്മാറണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ജി.എച്ച്.എം.ഒ.കെ സംസ്ഥാന പ്രസിഡൻറ് ഡോ. പി. ഗോപിനാഥ്, ഡോ. വിവേക് ദേവൻ, ഡോ. കെ.സി. പ്രശോദ് കുമാർ, ഡോ. ദേവസ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.