ജില്ലയിൽ ഹർത്താൽ പൂർണം

അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല കൽപറ്റ: ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫും ഇടതു പാർട്ടികളും നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണം. പ്രധാന ടൗണുകളിലെല്ലാം കടകേമ്പാളങ്ങൾ മുഴുവനായും അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റുള്ളവയൊന്നും നിരത്തിലിറങ്ങിയില്ല. സർക്കാർ ഒാഫിസുകളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ജോലിെക്കത്തിയത്. കെ.എസ്.ആർ.ടി.സി ബസുകളൊന്നും ജില്ലയിൽ സർവിസ് നടത്തിയില്ല. ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞിരുന്നു. കൽപറ്റ ടൗണിൽ ചുങ്കത്ത് രാവിലെ വാഹനങ്ങൾ തടഞ്ഞിരുന്നെങ്കിലും പിന്നീട് ടൗണിലെത്തിയ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ ആരും തടഞ്ഞില്ല. പഴയ ൈവത്തിരിയിൽ വാഹനങ്ങൾ തടെഞ്ഞങ്കിലും വൈത്തിരി ടൗണിൽ വാഹനങ്ങൾക്ക് തടസ്സമൊന്നുമുണ്ടായില്ല. മാനന്തവാടി മേഖലയിൽ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. മാനന്തവാടിയിൽ വാഹനങ്ങൾ തടഞ്ഞിടാൻ ഹർത്താൽ അനുകൂലികൾ കാര്യമായി രംഗത്തിറങ്ങിയില്ല. ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷ​െൻറ ആഹ്വാന പ്രകാരം ഹോട്ടലുകളടക്കം അടഞ്ഞുകിടന്നു. പ്രധാന ടൗണുകളിൽ ചില തട്ടുകടകൾ പ്രവർത്തിച്ചത് നഗരങ്ങളിൽ എത്തിപ്പെട്ടവർക്ക് ആശ്വാസമായി. പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ത്താലില്‍ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും നേരത്തേ അറിയിച്ചിട്ടുണ്ടായിരുന്നു. പൊഴുതനയിലും മാനന്തവാടി മേഖലയിലുമൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർബാധം നടന്നു. തോൽപെട്ടി, വരടിമൂല, മക്കിമല തുടങ്ങിയ സ്ഥലങ്ങളിൽ മുംബൈ മലയാളി സമാജം പ്രവർത്തകരെത്തി കിറ്റുകൾ വിതരണം നടത്തി. ജില്ലയില്‍ തിങ്കളാഴ്ച നിരവധി വിവാഹങ്ങള്‍ നടന്നിരുന്നു. വിവാഹത്തിനായി ജില്ലക്കു പുറത്തുനിന്നെത്തിയതടക്കമുള്ള വാഹനങ്ങളെയൊന്നും സമരക്കാർ തടഞ്ഞില്ല. എങ്കിലും ഹര്‍ത്താല്‍ വിവാഹ സദസ്സുകളിലെ ജനപങ്കാളിത്തത്തെ സാരമായി ബാധിച്ചു. പ്രതിഷേധത്തി​െൻറ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ കൽപറ്റയിൽ പ്രകടനം നടത്തി. പി.പി. ആലി, എ.പി. ഹമീദ്, കെ.കെ. രാജേന്ദ്രൻ, പി.പി. ഷൈജൽ, സാലി റാട്ടക്കൊല്ലി, സി. ജയപ്രസാദ്, ഷെമീർ ഒടുവിൽ, മാടായി ലത്തീഫ്, ശശിധരൻ, സുബൈർ ഓണിവയൽ തുടങ്ങിയവർ പങ്കെടുത്തു. ഇടതു പാർട്ടി പ്രവർത്തകരും ടൗണിൽ പ്രകടനം നടത്തി. സുല്‍ത്താൻ ബത്തേരി: ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണിൽ ചരക്കു ലോറികള്‍ തടഞ്ഞിട്ടു. പുലര്‍ച്ചയോടെ എത്തിയ 15ഓളം ലോറികള്‍ മൈസുരു ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടിയിരുന്നയായിരുന്നു ഇവ. സംഘര്‍ഷാവസ്ഥ ഇല്ലെന്ന് കണ്ടതിനാല്‍ രാവിലെ പത്തരയോടെ ഇവയില്‍ ചിലത് പോകാനൊരുങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ എത്തി തടഞ്ഞിട്ടത്. ചുങ്കം മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ ഒരു വശത്തായി റോഡില്‍തന്നെ മുഴുവന്‍ ലോറികളും മണിക്കൂറുകളോളം പിന്നെയും നിര്‍ത്തിയിടേണ്ടി വന്നു. തുടര്‍ന്ന് മൂന്നു മണിയോടെ സമരക്കാര്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ബാനറോ നോട്ടീസോ ഇല്ലാതെ എത്തിയ കാറുകള്‍ അടക്കമുള്ള യാത്രാവാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. പല വാഹനത്തിലും വിവാഹത്തിനും മറ്റും പങ്കെടുക്കാന്‍ പോകുന്ന കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് മിനിറ്റോളം നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് ചില വാഹനങ്ങളെ വിട്ടയച്ചത്. ബൈക്ക് യാത്രികരെയും തടഞ്ഞു. ബീനാച്ചിയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു. പനമരം: ഹർത്താൽ ദിനത്തിൽ പനമരത്ത് കടകൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങൾ പോലും അപൂർവമായാണ് നിരത്തിലിറങ്ങിയത്. പ്രളയത്തി​െൻറ കെടുതിയിൽനിന്ന് പനമരം ഇനിയും മുക്തമായിട്ടില്ല. കഴിഞ്ഞ ഒരു മാസമായി പനമരത്ത് ടൗണിൽ തിരക്ക് പൊതുവെ കുറവാണ്. ഹർത്താൽ കൂടിയായതോടെ ടൗൺ തികച്ചും വിജനമാകുകയായിരുന്നു. MONWDL8 ഹർത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവർത്തകർ കൽപറ്റയിൽ പ്രകടനം നടത്തുന്നു MONWDL11 ഹർത്താൽ കാരണം തിരക്കൊഴിഞ്ഞ കൽപറ്റ ടൗണിൽ കൊച്ചു സൈക്കിളുമായി കറങ്ങാനിറങ്ങിയ കുട്ടികൾ MONWDL12 ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ കൽപറ്റയിൽ നടത്തിയ പ്രകടനം MONWDL13 ഹർത്താലിനെ തുടർന്ന് മാനന്തവാടിയിൽ നിർത്തിയിട്ട െക.എസ്.ആർ.ടി.സി ബസുകൾ MONWDL15 സുൽത്താൻ ബത്തേരി ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറികള്‍ തടഞ്ഞിട്ടപ്പോള്‍ വെൽെഫയർ പാർട്ടി പ്രതിഷേധ സംഗമം സുൽത്താൻ ബത്തേരി: ഇന്ധനവില വർധനവിനെതിരെ വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. കുത്തക കമ്പനികളുടെ അമിത ലാഭവും സർക്കാറി​െൻറ നികുതി കൊള്ളയും മൂലം കുതിച്ചുയരുന്ന ഇന്ധന വില രാജ്യത്തി​െൻറ സമ്പദ് വ്യവസ്ഥയെ തന്നെ തകർത്തിരിക്കുകയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത പാർട്ടി ജില്ല പ്രസിഡൻറ് വി. മുഹമ്മദ് െഷരീഫ് ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് നായ്ക്കട്ടി അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ.എം. സാദിഖലി, പാർട്ടി മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ, സി. റഫീഖ്, മുഹമ്മദ് കുട്ടി, ഹാരിസ് മലങ്കര എന്നിവർ സംസാരിച്ചു. ഹർത്താലിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. MONWDL4 ഇന്ധനവില വർധനവിനെതിരെ വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റി ബത്തേരിയിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ് വി. മുഹമ്മദ് െഷരീഫ് ഉദ്ഘാടനം ചെയ്യുന്നു 'ഗതാഗത നിയന്ത്രണത്തില്‍ ഇളവ് തേടുന്നത് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതിനു തുല്യം' കല്‍പറ്റ: കേരളത്തെ ഗ്രസിച്ച പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദേശീയപാത 766ല്‍ രാത്രിയാത്ര നിയന്ത്രണത്തില്‍ താൽക്കാലിക ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍ പുര കത്തുമ്പോള്‍ വാഴവെട്ടുന്നവരുടെ ഗണത്തില്‍പ്പെട്ടവരാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വിമര്‍ശിച്ചു. ഗതാഗത നിയന്ത്രണത്തില്‍ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍ അതിനെതിരെ നിയമപരമായി നീങ്ങും. ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ദുരിതാശ്വാസത്തിനുള്ള വസ്തുക്കളില്‍ അഞ്ചു ശതമാനം പോലും ദേശീയപാത 766ലൂടെയല്ല ജില്ലയിലെത്തിയത്. ഹര്‍ത്താലി​െൻറ പേരില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം സ്തംഭിപ്പിച്ചത് മറ്റൊരു ദുരന്തമാണെന്നും സമിതി അഭിപ്രായപ്പെട്ടു. ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, സണ്ണി മരക്കടവ്, പി.എം. സുരേഷ്, എം. ഗംഗാധരന്‍, രാമകൃഷ്ണന്‍ തച്ചമ്പത്ത്, തോമസ് അമ്പലവയല്‍, എ.വി. മനോജ് എന്നിവര്‍ സംസാരിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കണം വെള്ളമുണ്ട: കണ്ടത്തുവയലിൽ യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും കേസിന് തുമ്പുപോലും കിട്ടിയിട്ടില്ല. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിറാജ് കമ്പ അധ്യക്ഷത വഹിച്ചു. പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി പി.ടി. മുത്തലിബ്, ജിജി പോൾ, അജ്മൽ കെ. നൗഷാദ്, പി.വി. ഷിജു, എൻ.കെ. റഹീസ്, ജിതിൻ തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.