വിവാഹ സൽക്കാരം ആശംസയിലൊതുക്കി: ചെലവിന്​ കരുതിയ രണ്ടു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

നന്മണ്ട: വിവാഹ സൽക്കാരം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. റിട്ട. അധ്യാപകൻ പൊയിൽതാഴം കോറോത്ത് ശശിയുടെയും ഗംഗാദേവിയുടെയും മകൻ അനൂപി​െൻറ വിവാഹ ചെലവിനുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്കാണ് വര​െൻറ മാതാവ് ഗംഗാദേവി മന്ത്രി ടി.പി. രാമകൃഷ്ണനെ ഏൽപിച്ചത്. നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ സന്നിഹിതനായി. വിവാഹതലേന്ന് നടന്ന ലളിതമായ ചടങ്ങിൽ ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കുകൊണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.