അംഗൻവാടി: അടിസ്ഥാന സൗകര്യമൊരുക്കണം

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡിൽ കുളങ്ങരത്ത് പാറക്കുളത്തിനു സമീപം പ്രവർത്തിക്കുന്ന 49ാം നമ്പർ അംഗൻവാടി കെട്ടിടത്തിന് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യം. വർഷങ്ങളായി ഷെഡിൽ പ്രവർത്തിച്ച അംഗൻവാടിക്ക് കെട്ടിടം പണിയാൻ പദ്ധതി വിഹിതമായി പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപയുടെ പ്രവൃത്തി കഴിഞ്ഞുവെങ്കിലും തറ ടൈൽസ് പാകലും വൈദ്യുതീകരണവും പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തിയാക്കാതെ പണിതീരാത്ത കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റിയിരിക്കുകയാണ്. റവന്യൂ പുറമ്പോക്കിൽ അഞ്ചു സ​െൻറ് സ്ഥലം കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ റവന്യൂ വകുപ്പ് സാമൂഹികക്ഷേമ വകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് ഒരു വർഷത്തിനുശേഷം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം പണി പൂർത്തിയാക്കുകയും ചെയ്തു. അടുത്ത പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി ബാക്കി പണി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 25ഒാളം കുട്ടികളാണ് അംഗൻവാടിയിൽ എത്തുന്നത്. ഇവർക്കുവേണ്ട ഫർണിച്ചർ, കസേര, മേശ തുടങ്ങിയ സൗകര്യങ്ങളും കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.