കായപ്പനച്ചിയിൽ കാർ തലകീഴായി മറിഞ്ഞു; വൻ അപകടം ഒഴിവായി

നാദാപുരം: അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കായപ്പനച്ചി ബസ്സ്റ്റോപ്പിന് സമീപത്തെ പറമ്പിൽ ഇടിച്ചുകയറിയ കാർ തലകീഴായി മറിയുകയായിരുന്നു. പാറക്കടവ് സ്വദേശികൾ സഞ്ചരിച്ച KL 18 Q 355 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. നാദാപുരം പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.