ഹർത്താൽ പൂർണം: ജനജീവിതത്തെ ബാധിച്ചു

കൊടുവള്ളി: ഇന്ധന വിലവർധനക്കെതിരെ യു.ഡി.എഫും ഇടതുപാർട്ടികളും ആഹ്വാനംചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ പുർണമായും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഓഫിസുകളും സ്കൂളുകളും പ്രവർത്തിച്ചില്ല. എളേറ്റിൽ വട്ടോളി, പന്നുർ, മാനിപുരം, കരുവൻ പൊയിൽ, വാവാട് പ്രദേശങ്ങളിലെല്ലാം കടകൾ അടഞ്ഞുകിടന്നു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സി.പി.എം എളേറ്റിൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. വി.പി. സുൽഫിക്കർ, എ. സുനിൽകുമാർ, കെ. ദിജേഷ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധസംഗമം നടത്തി. യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡൻറ് ജവഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. അസൈൻ പറക്കുന്ന്, ഗഫൂർ മൂത്തേടത്ത്, ഷമീർ പരപ്പാറ, ഷഹബാസ് പറക്കുന്ന്, അഫ്സൽ ഒതയോത്ത്, അസ്ലം പുവ്വത്തൊടുക, ജൗഹർ ഫസൽ കച്ചേരിമുക്ക്, ശുഹൈബ് കത്തറമ്മൽ, പി. ഫാസിൽ, ഷറഫലി പറക്കുന്ന്, റസീം ഒതയോത്ത് തുടങ്ങിയവർ സംസാരിച്ചു. എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ പ്രതിഷേധപ്രകടനം നടത്തി. പൊതുയോഗത്തിൽ പി.സി. വേലായുധൻ, ഒ.പി.ഐ. കോയ, കെ. ഷറഫുദ്ദീൻ, സി.പി. നാസർകോയ തങ്ങൾ, പി.ടി.സി. ഗഫൂർ, സി.എം. ബഷീർ, ഇ.സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡൻറ് ജയപ്രകാശൻ മടവൂർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി.കെ. ശബീർ അധ്യക്ഷതവഹിച്ചു. യു.കെ. ഇഖ്ബാൽ, കെ. ഫിറോസ് ഖാൻ, ശ്രീധരൻ കരീറ്റിപറമ്പ്, യു.കെ. അബ്ദുൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി. പി.പി. സൈനുൽ ആബിദ് സ്വാഗതവും കെ. ജാബിർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.