ചാലിയാർ ജലനിരപ്പ്​ താഴ്ന്നു; ഉൗർക്കടവ് റഗുലേറ്റർ ഷട്ടർ അടച്ചു

* ജലനിരപ്പ് പെെട്ടന്ന് ഉയരുമെന്നതിനാൽ കർഷകരും നാട്ടുകാരും ജാഗ്രത പാലിക്കണം സ്വന്തം ലേഖകൻ മാവൂർ: പ്രളയശേഷം ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഉൗർക്കടവിലെ കവണക്കല്ല് റഗുലേറ്ററി​െൻറ ഷട്ടറുകൾ അടച്ചു. ശനിയാഴ്ചയാണ് 15 ഷട്ടറുകളിൽ 12 എണ്ണം പൂർണമായും മൂന്നെണ്ണം ഭാഗികമായും താഴ്ത്തിയത്. തുലാവർഷവും കഴിഞ്ഞ് ചാലിയാറിലെ ഒഴുക്ക് ഗണ്യമായി കുറഞ്ഞശേഷം ഡിസംബറിലാണ് സാധാരണ ഷട്ടർ താഴ്ത്താറുള്ളത്. ഇത്തവണ മൂന്നുമാസം മുമ്പുതന്നെ താഴ്ത്തേണ്ട അവസ്ഥയിലെത്തി. ജലവിതാനത്തിലെ അസ്വാഭാവിക പ്രതിഭാസമാണ് ഇൗ സാഹചര്യമുണ്ടാക്കിയത്. ചാലിയാറിലും പോഷക നദികളായ ഇരുവഴിഞ്ഞി, ചെറുപുഴ എന്നിവയിലും ക്രമാതീതമായി ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങിയിരുന്നു. റഗുലേറ്ററി​െൻറ ഉയർന്ന പ്രദേശങ്ങളിൽ ജലനിരപ്പ് വളരെ താഴ്ന്നു. ചാലിയാറിലെയും പോഷക നദികളിലെയും കുടിവെള്ള, ജലസേചന പദ്ധതികളും പ്രതിസന്ധിയിലായി. വയലുകളിൽ ജലം വറ്റിത്തുടങ്ങിയത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇൗ സാഹചര്യത്തിലാണ് റഗുലേറ്ററി​െൻറ ഷട്ടർ താഴ്ത്താൻ നിർദേശമുണ്ടായത്. ഇതോടെ തിങ്കളാഴ്ച വയലുകളിലും കൽപള്ളി-തെങ്ങിലക്കടവ്-പള്ളിയോൾ നീർത്തടങ്ങളിലും ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച പരിശോധന നടത്തി ആവശ്യമെങ്കിൽ ചില ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുമെന്ന് കൊണ്ടോട്ടി മൈനർ ഇറിഗേഷൻ അസി. എൻജിനീയർ എ.യു. ഷാഹുൽ ഹമീദ് 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് ഒാരോ ദിവസവും ജലനിരപ്പ് പരിശോധിച്ച് ഷട്ടർ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യും. ജലനിരപ്പ് പെെട്ടന്ന് ഉയരുമെന്നതിനാൽ കർഷകരും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.