മാലിന്യം നിറഞ്ഞ് ചാലിയം കടപ്പുറം

ചാലിയം: ദിനംപ്രതി നൂറ് കണക്കിനാളുകൾ എത്തുന്ന ചാലിയം കടപ്പുറം പ്രളയാനന്തരം മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി. പുലിമുട്ടിനോട് ചേർന്ന് ജില്ലയിലെ മനോഹര തീരങ്ങളിലൊന്നാണ് ചാലിയം കടപ്പുറം. രാവിലെ നടത്തത്തിനും വ്യായാമത്തിനും സായാഹ്നങ്ങളിൽ കുടുംബസമേതം വിനോദത്തിനായും നിരവധി പേർ എത്തുന്നു. ലൈറ്റ് ഹൗസ്, പുലിമുട്ട്, മുല്ല എന്ന് വിളിക്കപ്പെടുന്ന മണൽതിട്ടകൾ, പഴയ ചാലിയം കോട്ടയുടെ അവശിഷ്ടങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് നിറഞ്ഞ സംതൃപ്തി നൽകുന്നതാണ്. അവധി-ആഘോഷ-ഹർത്താൽ ദിനങ്ങളിൽ അഭൂതപൂർവ ജനസഞ്ചയവുമെത്തും. എന്നാൽ ഇവർക്കൊക്കെ പ്രയാസം സൃഷ്ടിക്കും വിധമാണ് മാലിന്യം അടിഞ്ഞ് കൂടിയിരിക്കുന്നത്. തീരം വൃത്തിയാക്കാൻ ഗ്രാമപഞ്ചായത്തധികൃതരോ സന്നദ്ധസംഘടനകളോ രംഗത്ത് വന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.