കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള സ്‌പെഷല്‍ ഡ്രൈവിന് മുന്നോടിയായി ജില്ല ഭരണസിരാകേന്ദ്രവും പരിസരവും വെള്ളിയാഴ്ച ശുചീകരിച്ചു. സിവിൽ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മാലിന്യങ്ങള്‍ നീക്കംചെയ്ത് ജില്ല കലക്ടര്‍ യു.വി. ജോസ് ശുചീകരണം ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി. ജനില്‍കുമാര്‍, ഡി.എം.ഒ ഡോ. വി. ജയശ്രീ, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി എന്നിവരും വിവിധ വകുപ്പുകളുടെ ഓഫിസ് മേധാവികളും നേതൃത്വം നല്‍കി. എന്‍.സി.ഡി.സിയും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ ഡെങ്കി പരത്തുന്ന കൊതുകുകളുടെ വര്‍ധിച്ച സാന്നിധ്യം സിവിൽ സ്റ്റേഷന്‍ പരിസരങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനാലാണ് ഉടന്‍ വ്യാപകമായി ശുചീകരണവും മാലിന്യ സംസ്‌കരണവും നടത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ശനി, ഞായർ ദിവസങ്ങളിൽ സ്െപഷൽ ൈഡ്രവ് നടത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോർപറേഷൻ മുതൽ പഞ്ചായത്ത് തലം വരെ ഒരുമിച്ചാണ് പ്രവർത്തനം സംഘടിപ്പിക്കുക. ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ പ്രവർത്തനത്തിൽ പങ്കാളികളാകും. ശുചീകരണത്തിനൊപ്പം ഫോഗിങ് ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. എലിപ്പനി ഭീതി ഒഴിയുന്നു കോഴിക്കോട്: ജില്ലയിൽ ദിവസങ്ങളായി പിടിമുറുക്കിയിരുന്ന എലിപ്പനി ഭീതി മെല്ലെ വിട്ടൊഴിയുന്നു. വെള്ളിയാഴ്ച രണ്ടു പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വടകര, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് എലിപ്പനി ബാധിച്ചത്. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 137 ആയി. വെള്ളിയാഴ്ച ഒമ്പതു പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ എലിപ്പനി സംശയിക്കുന്നവരുടെ എണ്ണം 279 ആണ്. വേങ്ങേരിയിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.