കക്കട്ടിൽ: ഉത്സവകാലത്ത് ആയിരക്കണക്കിന് ആളുകളുടെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെ ജനങ്ങളെ ദുരിതത്തിലാക്കിയ ഇടത് സർക്കാറിെൻറ നയം തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി കക്കട്ടിൽ ടൗണിൽ സായാഹ്ന ധർണ നടത്തി. ജില്ല ലീഗ് വൈസ് പ്രസിഡൻറ് പി. അമ്മദ് ഉദ്ഘാടനം ചെയ്തു. പി.സി. അന്ത്രു ഹാജി അധ്യക്ഷതവഹിച്ചു. ജില്ല യൂത്ത് ലീഗ് ട്രഷറർ പി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സി.കെ. അബു, ഗ്രാമപഞ്ചായത്ത് അംഗം സി.വി. അഷ്റഫ്, എ.പി. കുഞ്ഞബ്ദുല്ല, തയ്യിൽ മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. പി.എം. അന്ത്രു ഹാജി, പറമ്പത്ത് അബ്ദുല്ല ഹാജി, പി.സി. ഫൈസൽ, സഫീജ് തയ്യിൽ, ഷഹജാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.