കോഴിക്കോട്: പ്രളയം നാടിനെ വിഴുങ്ങിയ നാളുകളിൽ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ രാജ്യരക്ഷാ സേന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയും മാതൃകയാവുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ 1,41,393 രൂപ നല്‍കി. കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ യു.വി ജോസിനാണ് തുക കൈമാറിയത്. നാദാപുരം കമാന്‍ഡൻറ് എം.എ. ജോയി, അസി. കമാന്‍ഡൻറ് രാജീവ് നയന്‍, ഇന്‍സ്‌പെക്ടര്‍ കെ. സോമന്‍, എ.എസ്.ഐ ബിജു ജോസഫ്, ഹവില്‍ദാര്‍ കെ.ഡി നായിഡു, കോൺസ്റ്റബ്ള്‍ എസ്. വിഷ്ണു തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 184 ബറ്റാലിയനില്‍നിന്നാണ് ഈ തുക പിരിച്ചെടുത്തത്. പ്രളയത്തില്‍ അകപ്പെട്ട ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കോഴിക്കോടുനിന്നുള്ള 86 ജവാന്മാർ രംഗത്തിറങ്ങിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍പ്പട്ടിക ഒക്‌ടോബര്‍ ഒന്നിന് കോഴിക്കോട്: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അവലോകന യോഗം ജില്ല കലക്ടര്‍ യു.വി. ജോസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്നു. കരട് വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിക്കും. വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് രണ്ടായിരത്തി അഞ്ഞൂറോളം പുതിയ അപേക്ഷകള്‍ ജില്ലയില്‍ ലഭിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ മാത്രം 42 പുതിയ ബൂത്തുകള്‍ അനുവദിച്ചിട്ടുണ്ട്. വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ െഡപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍, തഹസില്‍ദാര്‍മാര്‍, ഇകെ്ഷന്‍ െഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.