പ്രളയം: ​െകാൽക്കത്തയിൽ നിന്നുമാ​ത്രം എത്തിയത്​ 40 ലക്ഷത്തി​െൻറ മരുന്നുകൾ

കോഴിക്കോട്: പ്രളയാനന്തര ആരോഗ്യഭീഷണി നേരിടാൻ െകാൽക്കത്തയിൽ നിന്നുമാത്രം കേരളത്തിലേക്കെത്തിയത് 40 ലക്ഷത്തിലേറെ രൂപയുടെ മരുന്നുകൾ. വിവിധ ദിവസങ്ങളിലായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് െറയിൽവേ സ്റ്റേഷനുകളിലേക്കാണ് മരുന്നുകളും സാനിറ്ററി വസ്തുക്കളും എത്തിയത്. നേരേത്ത കപ്പൽമാർഗവും വിമാനമാർഗവും മരുന്നുകൾ അയച്ചിരുന്നു. െകാൽക്കത്ത കൈരളി സമാജം, മലയാളി ഫെഡേറഷൻ, മലയാളി അസോസിയേഷൻ, വിവിധ സ്കൂളുകൾ എന്നിവയുടെ സഹകരണേത്താടെയാണ് മരുന്നുകൾ ശേഖരിച്ചതെന്ന് െകാൽക്കത്ത ഗാർഡിയൻ ഹൈസ്കൂൾ ട്രസ്റ്റിയും എടപ്പാൾ സ്വദേശിയുമായ ടി.കെ. ഗോപാലൻ പറഞ്ഞു. കേരള പൊലീസ് നേരേത്ത ബന്ധപ്പെട്ടതിനെ തുടർന്ന് െകാൽക്കത്ത പൊലീസ് വിവിധ മലയാളി അസോസിയേഷനുകളുടെ യോഗം വിളിക്കുകയും കേരള സർക്കാർ നിർദേശിച്ച മരുന്നുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. െകാൽക്കത്ത ഡ്രഗ് കൺട്രോൾ വിഭാഗവും വിവിധ കമ്പനികളിൽനിന്ന് മരുന്നുകളും മറ്റും ശേഖരിച്ച് കേരള പൊലീസിന് വിമാനമാർഗം എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ കോഴിക്കോട് ജില്ല കലക്ടറും ഇപ്പോൾ പശ്ചിമ ബംഗാൾ ന്യൂനപക്ഷ ക്ഷേമ -വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായ ഡോ. പി.ബി. സലീമി​െൻറ നേതൃത്വത്തിലാണ് വിവിധ സംഘടനകൾ വഴി ശേഖരിച്ച അരി ഉൾപ്പെടെ സാധനങ്ങൾ കഴിഞ്ഞദിവസം കോഴിക്കോെട്ടത്തിച്ചത്. ഇതിൽതന്നെ 267 പെട്ടികളിലായി മരുന്നും 72 പെട്ടികളിലായി സാനിറ്ററി സാധനങ്ങളുമുണ്ട്. ഇവക്കുപുറമേയാണ് അരിയും വസ്ത്രങ്ങളും. മരുന്നുകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തി​െൻറ മേൽനോട്ടത്തിൽ മേയർ ഭവനിലാണ് സൂക്ഷിക്കുന്നെതന്ന് കോഴിക്കോട് െറയിൽവേ സ്റ്റേഷനിലെത്തുന്ന ദുരിതാശ്വാസ സാധനങ്ങൾ ഏറ്റുവാങ്ങുന്നതിന് നിയോഗിക്കപ്പെട്ട ഇലക്ഷൻ െഡപ്യൂട്ടി കലകട്ർ സജീവ് ദാമോദർ പറഞ്ഞു. അരി ഉൾപ്പെടെ സാധനങ്ങൾ ബേപ്പൂർ ന്യൂമാഹിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്കാണ് മാറ്റുന്നത്. വയനാട്ടിലേക്കെന്ന് പ്രേത്യകം പറഞ്ഞും കോഴിക്കോട് സ്റ്റേഷനിലേക്ക് മരുന്നുൾപ്പെടെ സാധനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.