കനോലി കനാൽ ശുചീകരണം ഒന്നാം ഘട്ടം പൂർത്തിയായി

കോഴിക്കോട്: ജില്ല ഭരണകൂടം നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ നഗരസഭയും വിവിധ പരിസ്ഥിതി സംഘടനകളുമായി ചേർന്ന് നടപ്പാക്കുന്ന കനോലി കനാൽ ശുചീകരണം ഒന്നാം ഘട്ടം പൂർത്തിയായി. ആഗസ്റ്റ് 28ന് ആരംഭിച്ച ഒാപറേഷൻ കനോലി കനാൽ ഒന്നാം ഘട്ടത്തിൽ 10 ദിവസംകൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായിരുന്നു ലക്ഷ്യംവെച്ചത്. നിത്യേന ശരാശരി 150 ചാക്ക് എന്ന കണക്കിൽ 1500ലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. ഇവ സരോവരം ബയോ പാർക്കിനടുത്ത് ഉണക്കിയശേഷം സംസ്കരണത്തിന് അയക്കും. അടുത്തഘട്ടം പ്രവർത്തനങ്ങൾക്കായി കനാലിനെ എട്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും സംരക്ഷണ സമിതി രൂപവത്കരിച്ച്, പരിസ്ഥിതി പ്രവർത്തകർ, െറസിഡൻറ്സ് അസോസിയേഷനുകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുക. ഹരിതകേന്ദ്രവും വിവിധയിടങ്ങളിൽ സ്ഥാപിച്ച് ഹരിത ഗാർഡിനെ നിയമിക്കും. കാമറകൾ സ്ഥാപിച്ച് മേലിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടി നടപടികൾ സ്വീകരിക്കും. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ, നിറവ് വേങ്ങേരിയുടെ പ്രോജക്ട് കോഓഡിനേറ്റർ ബാബു പറമ്പത്ത്, എം.എ. ജോൺസൺ, സേവ് ജില്ല കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, പി. രമേശ് ബാബു, പ്രകാശ് കുണ്ടൂർ, ഷൗക്കത്ത് അലി എരോത്ത്, ഷാജു ഭായി തുടങ്ങിയവർ നേതൃത്വം നൽകി. സി.ഡബ്ല്യൂ.ആർ.ഡി.എം, ജലസേചന വകുപ്പ് തുടങ്ങിയവയുടെ വളൻറിയർമാർ, വിവിധ കോളജുകളിലെ എൻ.എസ്.എസ് വളൻറിയർമാർ, 'സേവ്', വിവിധ സംഘടന വളൻറിയർമാർ, വിദ്യാർഥികൾ, വിവിധ െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.