കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ തീപിടിത്തം രണ്ടാം നിലയിലാണ് തീപിടിച്ചത് ഫയലുകൾ കത്തിനശിച്ചു; ദുരൂഹത

കുറ്റ്യാടി: തൊട്ടിൽപാലം ടൗണിൽ പ്രവർത്തിക്കുന്ന കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ തീപിടിത്തം. വെള്ളിയാഴ്ച പുലർച്ച അഞ്ചിനാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കെട്ടിടത്തി​െൻറ രണ്ടാം നിലയിൽ തീ കത്തുന്നതായി നാട്ടുകാർ കാണുന്നത്. കെട്ടിടത്തി​െൻറ ഒന്നാം നിലയിൽ ഓഫിസും രണ്ടാം നിലയിൽ പഴയ ഫയലുകൾ കൂട്ടിയിട്ടിരിക്കുകയുമായിരുന്നു. അലമാരയും അതിൽ സൂക്ഷിച്ച ഫയലുകളും കത്തിനശിച്ചു. കെട്ടിടത്തി​െൻറ താഴെ നിലയിൽ കടമുറികളാണ്. പൊലീസും നാദാപുരത്തുനിന്നെത്തിയ അഗ്നി ശമന സേനയും നാട്ടുകാരും തീയണച്ചതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. തീപിടിത്ത കാരണം വ്യക്തമല്ല. രണ്ടാം നിലയിൽ ഓഫിസ് ഉപയോഗിക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നൂ. അസി. സെക്രട്ടറിയുടെ പരാതി പ്രകാരം തൊട്ടിൽപാലം പൊലീസ് കേസെടുത്തു. തീപിടിത്തത്തി​െൻറ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭരണസമിതിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.