കക്കട്ടില്‍: കനത്ത മഴയില്‍ വാസയോഗ്യമല്ലാതായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കുനിയേല്‍ ഗോപാലെൻറ വീട് പുനര്‍നിർമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ഏറെ പഴക്കമുള്ള ഇരുനില വീട് പൊളിച്ചുമാറ്റാന്‍ ശ്രമംതുടങ്ങി. വീട് തകരാന്‍ സാധ്യതയുള്ളതിനാല്‍ താമസിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സർക്കാര്‍ സഹായം ലഭ്യമാകുന്നതോൈടെ പുതിയ വീട് നിർമിക്കാനാണ് തീരുമാനം. വീട് പൊളിക്കുന്നതിന് മരക്കാട്ടേരി ദാമോദരൻ, പി. ശ്രീലത, പി.എം. നാണു, എൻ.പി. രാജന്‍, പി. വിജയൻ, ആർ.കെ. ബാലൻ, പവിത്രപുരം പ്രകാശൻ, ടി. ബാബു, സി. പ്രമോദ്, എ.പി. നാണു, കെ.ടി. സുനി എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.