നിരാഹാരമനുഷ്ഠിക്കുന്ന വത്സയെ അറസ്​റ്റ്​ ചെയ്ത് ആശുപത്രിയിലാക്കി

പേരാമ്പ്ര: പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ നിരാഹാരസമരം നടത്തിവന്ന വത്സയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ ജയ്‌മോനെ അറസ്റ്റ് ചെയ്തു പീഡിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ അഞ്ചു ദിവസമായി ഇവർ സമരം നടത്തുന്നത്. വെള്ളിയാഴ്ച പന്ത്രണ്ടോടെ സമരപ്പന്തലിലെത്തിയ പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പകരം ജയ്‌മോ​െൻറ പിതാവ് ജോയ് നിരാഹാരസമരം ആരംഭിച്ചു. കാട്ടുപോത്തിനെ വെടിവെച്ച് കൊന്നെന്ന് ആരോപിച്ചാണ് പ്ലാേൻറഷൻ കോർപറേഷൻ ജീവനക്കാരനായ തയ്യിൽ ജയ്മോനെ വനപാലകർ അറസ്റ്റ് ചെയ്തത്. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് അറസ്റ്റ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.