പേരാമ്പ്ര: കാട്ടുപോത്തിനെ കൊന്ന കേസിൽ റിമാൻഡിലായ ജയ്‌മോനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിന് മുന്നില്‍ സമരം നടത്തുന്നവര്‍ വനപാലകരെ ആക്രമിച്ച് പരിക്കേൽപിക്കുകയും വനംവകുപ്പ് വാഹനം കേടുവരുത്തുകയും ചെയ്തതായി വനപാലകർ ആരോപിച്ചു. സംഭവത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും വനപാലകര്‍ക്ക് ഭയരഹിതമായും സുരക്ഷിതമായും ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ വനപാലകരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും കസ്റ്റഡിയിലെടുത്ത പ്രതികളെ ബലമായി മോചിപ്പിക്കാന്‍ ശ്രമിക്കുകയും വനകുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളെ യോഗം അപലപിച്ചു. ജില്ല പ്രസിഡൻറ് പി. ബാബു അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ ഗഫൂർ, എൻ. ബിജേഷ്, കെ. ഷാജു എന്നിവര്‍ സംസാരിച്ചു. പെൻഷൻ നിഷേധത്തിനെതിരെ ധർണ പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കടിയങ്ങാട്ട് സംഘടിപ്പിപ്പിച്ച ധർണ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീർ അധ്യക്ഷത വഹിച്ചു. നസീർ ആനേരി, അസീസ് ഫൈസി, മൂസ കോത്തമ്പ്ര, ശിഹാബ് കന്നാട്ടി, മുഹമ്മദലി കന്നാട്ടി, ഇബ്രാഹിം കൊല്ലി, എ.പി. അബ്ദുറഹിമാൻ, എ.പി. കുഞ്ഞിപ്പോക്കർ, കെ.ടി. അബ്ദുല്ലത്തീഫ്, പാറേമ്മൽ അബ്ദുല്ല, ഇ. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.