ചെങ്ങോടുമല ഭരണകൂടവും ഉദ്യോഗസ്ഥരും വീണ്ടുവിചാരം നടത്തണം -എം.കെ. രാഘവൻ എം.പി

കൂട്ടാലിട: കോട്ടൂരിലെ ചെങ്ങോടുമല ഖനനത്തിന് നൽകിയ അനുമതി സംബന്ധിച്ച് ഭരണകൂടവും ഉദ്യോഗസ്ഥരും വീണ്ടുവിചാരം നടത്തണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. ചെങ്ങോടുമല സംരക്ഷണത്തിനായ് കൂട്ടാലിടയിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങോടുമല ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരത്തി​െൻറ വിജയംവരെ കൂടെയുണ്ടാവുമെന്നും എം.പി അറിയിച്ചു. കേരളത്തെ തകർത്ത പ്രളയത്തി​െൻറ കാരണം മലയുൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെ ചൂഷണമാണ്. ചെങ്ങോടുമലയുടെ കാര്യത്തിൽ ജനാഭിപ്രായം മാനിക്കാതെയുള്ള ഒരു നടപടിയും ഉദ്യോഗസ്ഥർ കൈക്കൊള്ളരുത്. പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസ്സി​െൻറ ഉറവിടമാണ് ചെങ്ങോടുമല. അതിനാൽ യാതൊരു കാരണവശാലും ഖനനം അനുവദിക്കരുതെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.