ചെറുപ്ലാട് നിവാസികൾക്ക് ഉടൻ പട്ടയം നൽകണം

മുക്കം: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ചെറുപ്ലാട് വനഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന 34 കുടുംബങ്ങൾക്ക് ഉടൻ പട്ടയം നൽകണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മാറി വരുന്ന ഇടത്-വലത് സർക്കാറുകൾ പ്രദേശവാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇവരിൽ നിന്നും മൂന്ന് തവണകളിലായി ആയിരങ്ങൾ പിരിവ് നടത്തിയാണ് താലൂക്ക് തല സർവേ നടത്തിയത്. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെറുപ്ലാട് നിവാസികളെ അണിനിരത്തി ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി പറഞ്ഞു. ലിയാഖത്തലി മുറമ്പാത്തി, ഷംസുദ്ദീൻ ആനയാംകുന്ന്, സി.എം പുതുപ്പാടി, ഇബ്റാഹിം മലോറം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.