റിഫായത്ത് എത്തി പ്രകൃതിദുരന്തത്തി​െൻറ അനുഭവം പങ്കുവെക്കാൻ

കൂട്ടാലിട: പ്രകൃതിദുരന്തത്തി​െൻറ നടുക്കുന്ന ഓർമകൾ പങ്കുവെക്കാൻ കട്ടിപ്പാറ ഗ്രാമപഞ്ചായത്തംഗവും പരിസ്ഥിതി പ്രവർത്തകനുമായ റിഫായത്ത് കൂട്ടാലിടയിലെത്തി. ചെങ്ങോടുമല കരിങ്കൽ ഖനന മാഫിയയിൽനിന്നും സംരക്ഷിക്കാൻ നാട്ടുകാർ നടത്തുന്ന രാപ്പകൽ സമരത്തിൽ പങ്കെടുത്താണ് കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. ചെങ്ങോടുമലയെ കരിങ്കൽ ഖനന മാഫിയക്ക് വിട്ടുകൊടുത്താൽ കരിഞ്ചോലമല ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് റിഫായത്ത് ചൂണ്ടിക്കാട്ടി. കരിഞ്ചോലമലയിൽ മാഫിയ താവളമൊരുക്കിയത് ആടു ഫാമി​െൻറ പേരിലാണ്. എന്നാൽ, ചെങ്ങോടുമലയിൽ മഞ്ഞൾ കൃഷിയുടെ പേരുപറഞ്ഞാണ് ഖനന മാഫിയ പിടിമുറുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.