ബാലുശ്ശേരി: മഞ്ഞപ്പുഴ കരകവിഞ്ഞൊഴുകി ചെേമ്പാളിതാഴെ നടപ്പാത ഇടിഞ്ഞു തകരുന്നു. നിർമല്ലൂർ, മരപ്പാലംതല, മുല്ലോളിത്തറ, കാട്ടാംവള്ളി, പൂത്തൂർവട്ടം പ്രദേശങ്ങളിലെ ഉൾനാട്ടുകാർ ഇൗ നടപ്പാതയിലൂടെ സഞ്ചരിച്ചാണ് ഇരുഭാഗങ്ങളിലുമെത്തുന്നത്. ആഗസ്റ്റിൽ ആദ്യം പെയ്ത കനത്ത മഴയെ തുടർന്ന് പുഴ ഗതിമാറി ഒഴുകി നടപ്പാതയടക്കം തകർത്ത് സമീപത്തെ വീടുകളിലേക്കും വെള്ളം കയറിയിരുന്നു. ഇക്കഴിഞ്ഞ കനത്ത മഴയിലും ഇവിടങ്ങളിലെ 30ഒാളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇടിഞ്ഞ നടപ്പാതയിൽ നാട്ടുകാർ മണൽച്ചാക്ക് നിരത്തി താൽക്കാലിക സംവിധാനമൊരുക്കിയിരിക്കയാണ്. ജലസേചന വകുപ്പ് കാട്ടാംവള്ളി ഭാഗത്ത് 100 മീറ്ററോളം കരിങ്കൽഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ജലസേചന വകുപ്പിെൻറ അധീനതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കാത്തതിനാൽ പുഴയുടെ തീരങ്ങളിൽ അനധികൃത കൈയേറ്റം നടക്കുന്നതായി ആക്ഷേപം ശക്തമാണ്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന നടപ്പാതയും പുഴയോര പ്രദേശങ്ങളും പുരുഷൻ കടലുണ്ടി എം.എൽ.എ സന്ദർശിച്ചു. പുഴയോരം സംരക്ഷിക്കാനാവശ്യമായ നടപടി ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.