ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ പരിശോധന കൊടുവള്ളി: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു. ആരോഗ്യ വകുപ്പി​െൻറയും പഞ്ചായത്തി​െൻറയും നേതൃത്വത്തിലായിരുന്നു പരിശോധന. പകർച്ചപ്പനി, മലമ്പനി, മന്ത് രോഗം തുടങ്ങിയവ റിപ്പോർട്ട് ചെയ്തതി​െൻറയും പരിസരവാസികളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ്, ഹെൽത് ഇൻസ്പെക്ടർ ഗീതാകുമാരി, ജൂനിയർ എച്ച്.ഐ. കെ.പി. അബ്ദു ശുക്കൂർ, കൊടുവള്ളി പൊലിസ് എ.എസ്.ഐ. രഘുനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കെട്ടിടങ്ങളുടെ പരിസരങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതിനും തൊഴിലാളികൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കാത്തതിനും ചാലാക്കിൽ ജാഫർ, നൊച്ചങ്ങൽ മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകാൻ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുഴുവൻ കെട്ടിടങ്ങളും തുടർ ദിവസങ്ങളിൽ പരിശോധന നടത്തും. Kdy-1 kizhakoth Panchayath .jpg കിഴക്കോത്ത് പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.