പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എംബസികൾ പരാജയമെന്ന്​

കോഴിക്കോട്: പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക-നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എംബസികൾ പരാജയമാണെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നവരുടെ വിവരങ്ങളോ കൃത്യമായ കണക്കോ ഇന്ത്യൻ എംബസികളിലില്ല. ആറ് ഗൾഫ് രാജ്യങ്ങളിലായി 2749 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് എംബസികളുടെ കണക്ക്. ഇത് പൂർണമല്ലെന്ന് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരശേഖരണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, പ്രവാസി-മാധ്യമ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ച് ജയിലുകൾ സന്ദർശിക്കണമെന്ന് ജനറൽ സെക്രട്ടറി കെ.കെ. അഹ്മദ് കുട്ടി, സി.കെ. അബ്ദുൽ അബ്ബാസ്, ടി.പി.സി. നവാസ് എന്നിവർ വാർത്തസമ്മേളത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.