KC LEAD തെറ്റായ റിപ്പോർട്ടുകളിൽ പെൻഷൻ മുടങ്ങുന്നു

- റിപ്പോർട്ട് നൽകാൻ മേയർ സെക്രട്ടറിക്ക് നിർദേശം നൽകി കോഴിക്കോട്: ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടുകൾ കാരണം വിവിധ ക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിൽ നഗരസഭ കൗൺസിൽ യോഗത്തിൽ വൻ പ്രതിഷേധം. ഇക്കാര്യത്തിൽ നഗരസഭ സെക്രട്ടറി അന്വേഷണം നടത്തി അടുത്ത കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് നൽകണമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർദേശിച്ചു. സി.പി.എമ്മിലെ കറ്റടത്ത് ഹാജറ, മുസ്ലിം ലീഗിലെ കെ.ടി. ബീരാൻ കോയ എന്നിവരാണ് പെൻഷൻ ലിസ്റ്റിൽനിന്ന് നിരവധി പേർ പുറത്തായ കാര്യത്തിൽ കൗൺസിലി​െൻറ ശ്രദ്ധ ക്ഷണിച്ചത്. ജീവിച്ചിരിക്കുന്നവർ മരിച്ചതായും പൂർണമായി കിടപ്പിലായവർക്ക് വാഹനമുള്ളതായും മറ്റും നഗരസഭ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതായി ആരോപണമുയർന്നു. ത​െൻറ വാർഡിൽപോലും പെൻഷൻ വാങ്ങുന്നയാൾ ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട്ട് പ്രശ്നമുണ്ടാക്കിയതായി മേയർ പറഞ്ഞു. കുണ്ടുങ്ങൽ ടി.ബി. ക്ലിനിക്കിൽ വിദഗ്ധ ഡോക്ടറെ നിയമിച്ച് ആരോഗ്യ കേന്ദ്രമാക്കി മാറ്റാൻ 30 ലക്ഷം രൂപ നീക്കിവെച്ചതായി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ് അറിയിച്ചു. കോൺഗ്രസിലെ അഡ്വ. പി.എം. നിയാസാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കല്ലുത്താൻ കടവ് കോളനി അന്തേവാസികൾക്കുള്ള അത്യാധുനിക ഫ്ലാറ്റ് പണി അവസാന ഘട്ടത്തിലാണെന്നും കരാറുകാർക്ക് ജി.എസ്.ടിയുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ട് കാരണമാണ് പെെട്ടന്ന് പണി തീർക്കാനാവാത്തതെന്നും മേയർ പറഞ്ഞു. ബി.ജെ.പിയിലെ നമ്പിടി നാരായണനാണ് ശ്രദ്ധ ക്ഷണിച്ചത്. പ്രളയകാലത്ത് ബന്ധുവീട്ടിൽ താമസിച്ചവർക്കും സർക്കാർ സാമ്പത്തിക സഹായം കിട്ടുന്നകാര്യം ഉറപ്പാക്കും. സി.പി.എമ്മിലെ കെ. നിഷയാണ് ശ്രദ്ധയിൽപെടുത്തിയത്. വാർഡ് കൗൺസിലറെ അറിയിക്കാതെ ജില്ല ഭരണകൂടം മുൻൈകയെടുത്തുള്ള 'സ്േനഹപൂർവം കോഴിക്കോട്' പരിപാടി സംഘടിപ്പിച്ചതിനെപ്പറ്റി കോൺഗ്രസിലെ ഉഷാദേവി ശ്രദ്ധ ക്ഷണിച്ചു. മാനാഞ്ചിറ കിഡ്സൺ കോർണറിലും സ്റ്റേറ്റഡിയത്തിന് സമീപവും ബി.ഒ.ടി അടിസ്ഥാനത്തിൽ പാർക്കിങ് പ്ലാസകൾ പണിയുന്നതുമായി ബന്ധപ്പെട്ട അജണ്ടകൾ കൂടുതൽ പരിശോധനക്കായി മാറ്റിെവച്ചു. പി.കെ. ശശിക്കെതിരെ നടപടിവേണം: യു.ഡി.എഫ് ഇറങ്ങിപ്പോയി -ബി.െജ.പിയും ബഹിഷ്കരിച്ചു -ഇന്ധനവില കുറക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം -നഗരസഭ കോഴിക്കോട്: ഡി.വൈ.എഫ്.ഐ വനിത നേതാവിനെ പീഡിപ്പിച്ചെന്ന് ആരോപണത്തിനിരയായ പി.കെ. ശശി എം.എല്‍.എക്കും സംഭവം മൂടിവെച്ച സി.പി.എം നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അംഗം ഒ. ശരണ്യയുടെയും ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നികുതി ഒഴിവാക്കണമെന്ന ബി.ജെ.പിയിലെ നമ്പിടി നാരായണ​െൻറയും അടിയന്തരപ്രമേയമാണ് മേയർ തള്ളിയത്്. തങ്ങളുടെ പ്രമേയം പരിഗണിക്കാത്തതിന് ബി.ജെ.പിയും ഇറങ്ങിപ്പോയി. ഇന്ധനവില കുറക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ലോക് താന്ത്രിക് ജനതാദളിലെ പൊറ്റങ്ങാടി കിഷൻ ചന്ദ് കൊണ്ടുവന്ന പ്രമേയം ആറ് ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെ സഭ അംഗീകരിക്കുകയും ചെയ്തു. ബി.ജെ.പിയുടെ പ്രമേയം, സമാനരീതിയിലുള്ള പ്രമേയമുള്ളതിനാലും യു.ഡി.എഫി​െൻറ പ്രമേയം വ്യക്തിപരമായ പരാമർശമുള്ളതുകൊണ്ട് ചട്ടവിരുദ്ധമായതിനാലും പരിഗണിക്കാനാവില്ലെന്നായിരുന്നു മേയര്‍ തോട്ടത്തില്‍ രവീന്ദ്ര​െൻറ നിലപാട്. അനുമതി നിഷേധിച്ചത് പക്ഷപാതപരമെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍, കെ.ടി. ബീരാന്‍കോയ, അഡ്വ. പി.എം. നിയാസ് എന്നിവര്‍ കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടിന് സി.പി.എം നേതൃത്വം വലിയ വില നല്‍കേണ്ടിവരും. സി.പി.എം അംഗങ്ങളായ എം.പി സുരേഷ്, എം. രാധാകൃഷ്ണന്‍, കെ.കെ അഷ്‌റഫ് തുടങ്ങിയവര്‍ ഭരണപക്ഷ സംരക്ഷണത്തിന് രംഗത്തെത്തിയതോടെ ബഹളം കനത്തു. തിരിച്ചെത്തി ചർച്ചയിൽ പെങ്കടുത്ത യു.ഡി.എഫ്, പ്രമേയത്തിൽ കേരള സർക്കാറും നികുതി ഒഴിവാക്കണമെന്ന ഭേദഗതി െവെച്ചങ്കിലും അതും വോട്ടിനിട്ട് തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.