വെള്ളപ്പൊക്ക ദുരിതാശ്വാസ അവലോകന യോഗം

വെള്ളപ്പൊക്ക ദുരിതാശ്വാസ അവലോകന യോഗം താമരശ്ശേരി: പ്രളയക്കെടുതിയില്‍ കൊടുവള്ളി മണ്ഡലത്തിലുള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ മതിയായ ദുരിതാശ്വാസ സഹായവും സംരക്ഷണവും നല്‍കുന്നതിനെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ വെള്ളം നിന്ന്, വീട് പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്കുള്ള പ്രാരംഭ ധനസഹായമായ 10,000 രൂപ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിവരുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മണ്ഡലത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 7.18 കോടി രൂപ ആവശ്യമായിവരുമെന്ന് എൽ.എസ്.ജി.ഡി അധികൃതരും 45.36 ലക്ഷത്തി​െൻറ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ് അധികൃതരും അറിയിച്ചു. മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് അടിയന്തിരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ, എൽ.എസ്.ജി.ഡി വകുപ്പുകളെ സംയുക്തമായി യോഗം ചുമതലപ്പെടുത്തി. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി സ്വീകരിച്ചുവരുന്നതായും വാര്‍ഡ് തലത്തില്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു വരുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോര്‍ജ്, കട്ടിപ്പാറ, മടവൂർ, കിഴക്കോത്ത്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബേബി രവീന്ദ്രന്‍, ഹമീദ്, ഹുസൈന്‍, ഹാജറ കൊല്ലരുകണ്ടി, നരിക്കുനി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ ജബ്ബാര്‍, നിധീഷ് കല്ലുള്ളതോട്, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എലിപ്പനി പ്രതിരോധ ബോധവത്കരണം നടത്തി താമരശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ പൂനൂര്‍ ടൗണില്‍ എലിപ്പനി പ്രതിരോധ ബോധവത്കരണവും ഗുളിക വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.പി. കരീം അധ്യക്ഷത വഹിച്ചു. എ.കെ. ഗോപാലൻ, കെ. അബൂബക്കര്‍, ഹരീന്ദ്രനാഥ്, പ്രവീൺ, ദേവി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കായികമേള താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ ജില്ല പഞ്ചായത്ത് നല്‍കിയ ആധുനിക സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ വി.ഡി. ജോസഫ്, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കൂനാനിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മദാരി ജുബൈരിയ, ഇന്ദിര ശ്രീധരന്‍, വത്സമ്മ അനിൽ, പഞ്ചായത്ത് സെക്രട്ടറി എം.എ. റഷീദ്, പ്രിന്‍സിപ്പൽ ഷിവിച്ചന്‍ മാത്യു, പി.ടി.എ പ്രസിഡൻറ് ശ്രീജു വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ എം.എ. അബ്രഹാം, ടി.ജി. ജോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.