ഹർത്താലിൽനിന്ന്​ കേരളത്തെ ഒഴിവാക്കണം

കോഴിക്കോട്: മഹാപ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ തിങ്കളാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച ഭാരത് ബന്ദിൽ നിന്നും ഇടത് ഹർത്താലിൽ നിന്നും ഒഴിവാക്കണെമന്ന് മലബാർ െഡവലപ്മ​െൻറ് കൗൺസിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളത്തിലെയും ആഗോളതലത്തിലെയും എല്ലാ വിഭാഗങ്ങളും െഎക്യത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളെയും, എലിപ്പനി പ്രതിരോധ നടപടികളെയും യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് കൗൺസിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി എം.കെ. അയ്യപ്പൻ എന്നിവർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.