ഹൈദ്രോസ് മാഷിനെ ട്വിറ്ററിൽ പ്രകീർത്തിച്ച് മോദി

കൽപറ്റ: ദേശീയ അധ്യാപക അവാർഡ് നേടിയ സി.കെ. ഹൈദ്രോസിനെ ട്വിറ്ററിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രധാനാധ്യാപകനായ ഇദ്ദേഹത്തിന് ബുധനാഴ്ച ഡൽഹിയിൽ പുരസ്കാരം സമ്മാനിക്കുന്നതിനിടെയാണ് മോദി പ്രകീർത്തിച്ചത്. ''പഠന നിലവാരം ഉയർത്തുന്നതിൽ വയനാട് സ്വദേശിയായ ഹൈദ്രോസ് നടത്തിയ ഇടപെടലുകൾക്ക് വിദ്യാർഥികളുടെ തലമുറകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. യുവ തലമുറകളിൽ ശാസ്ത്രീയാവബോധം കെട്ടിപ്പടുക്കുന്നതിന് സഹായകരമായ റോബോട്ടിക് പോലെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് നൂതന ആശയങ്ങൾ അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു'' -മോദി ട്വിറ്ററിൽ കുറിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിന് വേറിട്ട പരിപാടികള്‍ നടപ്പാക്കി പാഠപുസ്തകങ്ങള്‍ക്കപ്പുറം സര്‍ഗാത്മകതയും സാമൂഹിക ബോധവും പകർന്നുനല്‍കിയ ഹൈദ്രോസിന് കഠിനാധ്വാനത്തിനുള്ള അഗീകാരം കൂടിയാണ് ദേശീയ അധ്യാപക പുരസ്‌കാരം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഭാര്യ സഫിയ അമ്പലവയല്‍ ഗവ. സ്‌കൂളില്‍ പ്രൈമറി വിഭാഗം അധ്യാപികയാണ്. ബി.എസ്സി അഗ്രികള്‍ചര്‍ പൂര്‍ത്തിയാക്കിയ അഫീഫ, രാമനാട്ടുകരയില്‍ ആര്‍ക്കിടെക്ചറിനു പഠിക്കുന്ന അഫ്‌സല്‍, മൂലങ്കാവ് സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥി ഹിബ എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.