വേളത്ത് ഹെഡ്മാസ്​റ്റർമാരെ ആദരിച്ചു

വേളം: പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി വേളത്തെ മുഴുവൻ സ്കൂളിലെയും പ്രധാനാധ്യാപകരെയും ആദരിച്ചു. 'ബീര്യത്തോടെ ഏഡ് മാഷിന് ആദരവ്' എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, വേളം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫിനെ ആദരിച്ചു. എ.കെ. അജ്മൽ അധ്യക്ഷത വഹിച്ചു. അനസ് കടലാട്ട്, എം. കാസിം, ബഷീർ മാസ്റ്റർ, ടി. രാജൻ, വി.എം. റാഷിദ് എന്നിവർ സംസാരിച്ചു. വേളം എം.ഡി.എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്റർ പി. അബ്ദുറസാഖിനെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് സി. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.എസ്എഫ് പ്രസിഡൻറ് എ.കെ. അജ്മൽ, കെ.ടി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.