കുടുംബ വഴക്ക്: യുവാവ്​ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു

മുക്കം (കോഴിക്കോട്): കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. ഗുരുതര പൊള്ളലേറ്റ മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശിനി പുളിക്കൽപതിയിൽ സ്നേഹയെ (26) കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി ജൈസണെ (36) മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. ഏറക്കാലമായി ഗൾഫിലായിരുന്ന ജൈസൺ മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഗൾഫിലായിരുന്ന സമയത്ത് വീട് നിർമാണത്തിനും മറ്റുമായി ഭാര്യക്ക് അയച്ചുകൊടുത്ത പണം ചെലവഴിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ജൈസൺ നേരേത്ത കരുതിവെച്ച ആസിഡെടുത്ത് മുഖത്തൊഴിച്ചതത്രെ. ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവശേഷം പ്രതി പുലർച്ച രണ്ടോടെ മുക്കം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൂന്നുമാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയ ഇയാളും ഭാര്യയും തമ്മിൽ നേരത്തേയും സാമ്പത്തിക തർക്കമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.