എസ്.എഫ്.ഐ കാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണയുണ്ടാക്കി -എം.എസ്.എഫ് കോഴിക്കോട്: കാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണയുണ്ടാക്കി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.എഫ്.ഐക്ക് അഭിമന്യുവിെൻറ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കാൻ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികളുടെ വിധിയെഴുത്താണ് ഫലം. 'കഠാര വെടിയുക, തൂലികയേന്തുക' എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എം.എസ്.എഫിന് 71 കോളജുകളിൽ ഒറ്റക്കും 27 കോളജുകളിൽ മുന്നണിയായും യൂനിയൻ നേടാൻ സാധിച്ചു. 152 യു.യു.സിമാരെ ലഭിച്ചു. മുചുകുന്ന് കോളജ്, മടപ്പള്ളി ഗവ. കോളജ്, മൊകേരി ഗവ. കോളജ് എന്നിവിടങ്ങളിൽ വിദ്യാർഥിനികളെയുൾപ്പടെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിനുശേഷവും പല കാമ്പസുകളിലും അക്രമം അഴിച്ചുവിടുന്നു. സ്വകാര്യ കോളജുകളിൽ മാനേജ്മെൻറിനെയും പ്രിൻസിപ്പൽമാരെയും ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ നീക്കം നടത്തി. കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും എം.എസ്.എഫ് പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.