ജാഗ്രത; കൊതുകുജന്യ രോഗങ്ങൾക്കെതിരെയും...

കോഴിക്കോട്: പ്രളയാനന്തരം ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുകുജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രീ അറിയിച്ചു. ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ, ടിന്നുകൾ, വീടിനു ചുറ്റുമുള്ള പാഴ്വസ്തുക്കൾ, വെള്ളം കെട്ടിനിൽക്കുന്ന സൺഷേഡുകൾ തുടങ്ങിയവ കൊതുകുകളുടെ ഉറവിടങ്ങളാണ്. ഫ്രിഡ്ജിന് പിറകിലെ േട്രയിലും ചെടിച്ചട്ടി േട്രയിലും ഉപയോഗിക്കാത്ത ക്ലോസെറ്റുകളിലും ഇവ വളരുന്നു. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തൊലിപ്പുറത്ത് ചുവന്നുതടിച്ച പാടുകൾ, ശരീരവേദന, വെളിച്ചത്തേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. ശ്രദ്ധിക്കാം ഇവയെല്ലാം... *ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുക *വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയോ മണ്ണിട്ടു നികത്തുകയോ ചെയ്യുക *കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ/കരി ഓയിൽ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക *ജലാശയങ്ങളിൽ കൂത്താടിഭോജികളായ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുക *റബർതോട്ടങ്ങളിലെ ചിരട്ടകൾ ഉപയോഗത്തിനുശേഷം വെള്ളം തങ്ങിനിൽക്കാത്തവിധം സൂക്ഷിക്കുക *കവുങ്ങിൻതോട്ടങ്ങളിലെ പാളകളും വെള്ളം തങ്ങിനിൽക്കാത്തവിധം സൂക്ഷിക്കുക *ടെറസിലും സൺഷേഡിലും കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക *കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത മാർഗങ്ങൾ സ്വീകരിക്കുക- കൊതുകുവല ഉപയോഗിക്കുക, ലേപനം പുരട്ടുക, ശരീരം മുഴുവൻ മറയ്ക്കുന്നവിധമുള്ള വസ്ത്രം ധരിക്കുക *രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യസ്ഥാപനങ്ങളിൽ ചികിത്സ തേടുക *കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക *ആഴ്ചയിൽ ഒരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും ൈഡ്ര ഡേ ആചരിക്കുക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.