ഓർമയായത് നിർഭയനായ പോരാളി

മേപ്പയൂർ: മുതിർന്ന സി.പി.എം നേതാവ് പൂഞ്ചോല പത്മനാഭ​െൻറ നിര്യാണംമൂലം യെ. അഞ്ചു പതിറ്റാണ്ടുകാലം മികച്ച വാഗ്മിയും പ്രസംഗകനും സംഘാടകനും പത്രപ്രവർത്തകനും എഴുത്തുകാരനും സഹകാരിയുമായി തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിേൻറത്. ബോംബെയിൽ ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 1967ൽ നാട്ടിൽ തിരിച്ചെത്തിയശേഷം സജീവ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായി. ആദ്യകാല ഇടതു യുവജന സംഘടന കെ.എസ്.വൈ.എഫി​െൻറ നേതൃനിരയിൽ പ്രവർത്തിച്ചു. ദേശാഭിമാനിയിൽ സബ് എഡിറ്ററായും റിപ്പോർട്ടറായും പ്രവർത്തിച്ചു. നിരവധി വർഷം സി.പി.എം മേപ്പയൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. ജില്ല കൗൺസിലിൽ ജനപ്രതിനിധിയായി. പിന്നീട് ജില്ല പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പേരാമ്പ്ര ഇ.എം.എസ് ആശുപത്രി ഉൾെപ്പടെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു. അവസാന കാലത്ത് കേരള വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗമായും പേരാമ്പ്ര ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ വര്‍ധിപ്പിക്കണം എകരൂൽ: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നടപ്പാക്കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് ഉണ്ണികുളം പഞ്ചായത്ത്‌ മുസ്ലിംലീഗ് സംഘടിപ്പിച്ച ജി.സി.സി, കെ.എം.സി.സി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിംലീഗ് സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. സി.കെ. ബദറുദ്ദീന്‍ഹാജി, സി.പി. കരീം, ലത്തീഫ് വാഴയിൽ, വി. ഇബ്രാഹിം ഹാജി, കെ. അബ്ദുറഹ്മാൻ, ബക്കര്‍ അജ്മൽ, ഇസ്മായില്‍ വള്ളിയോത്ത്, പി.പി. ലത്തീഫ്, കെ.കെ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.