'ശരണ്യ' സംഗമം

ബാലുശ്ശേരി: അശരണരായ യുവതികളുടെ കൂട്ടായ്മയായ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് മാേനജർ കൃഷ്ണനുണ്ണി, ബ്ലോക്ക് വ്യവസായ ഒാഫിസർ മിഥുൻ, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജെസി സുബാബ് സ്വാഗതവും ടി.ടി. റീന നന്ദിയും പറഞ്ഞു. ശരണ്യ കൂട്ടായ്മ സ്വരൂപിച്ച 10,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി കലക്ടർ യു.വി. ജോസിനു കൈമാറി. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈറൽ പനി ബാധിതരുടെ തിരക്ക് ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിൽ വൈറൽ പനി ബാധിതരുടെ തിരക്ക്. എലിപ്പനി ഭീഷണിയെ തുടർന്ന് പനി ബാധിച്ച രോഗികളെല്ലാം ചികിത്സ തേടിയെത്തിയതോടെ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരക്ക് അനുഭവപ്പെടുകയാണ്. നിപ ഭീതിയെ തുടർന്ന് രോഗികൾ വന്നുപോകുന്നത് നന്നേ കുറഞ്ഞ നിലയിലായിരുന്നു. മുമ്പ് ദിവസേന 900ത്തോളം രോഗികൾ ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നു. എന്നാൽ, നിപക്കുശേഷം രോഗികളുടെ എണ്ണം 500ൽ താഴെയായി കുറഞ്ഞു. ഇപ്പോൾ വീണ്ടും എലിപ്പനി ഭീതിമൂലം ചെറിയ ചൂടുള്ളവർപോലും ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കാനായി രണ്ടു മൂന്നു മണിക്കൂർ കാത്തുകിടക്കുന്ന അവസ്ഥയാണ്. ഉച്ച സമയത്തുേപാലും ഒ.പിക്കു മുന്നിൽ രോഗികളുടെ നീണ്ട നിരയാണ്. മഴയെത്തുടർന്നുണ്ടായ കനത്ത വെയിൽ കാരണം ബാലുശ്ശേരി മേഖലയിൽ ൈവറൽപനി മിക്കവരെയും പിടികൂടിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കധികവും വൈറൽ പനിയാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. രോഗികൾക്ക് മുൻകരുതലെന്ന നിലക്ക് എലിപ്പനി പ്രതിരോധ ഗുളികകളും ആരോഗ്യ വകുപ്പ് അധികൃതർ വിതരണം ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.