ഭീകരവാദംപോലെയാണ്​ മതേതരത്വവുമെന്ന്​ വരുത്തുക കേ​ന്ദ്ര ലക്ഷ്യം -കെ.ഇ.എൻ

കോഴിക്കോട്: ഭീകരവാദംപോലെതന്നെ എതിർക്കപ്പെടേണ്ടതാണ് മതേതരത്വവുമെന്ന് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഭീമ-കൊറേഗാവ് കള്ളക്കേസ് ചുമത്തി തടവിലാക്കിയ മനുഷ്യാവകാശപ്രവർത്തകരെ വിട്ടയക്കുക എന്നാവശ്യപ്പെട്ട് ഗൗരി ലേങ്കഷ് രക്തസാക്ഷിത്വദിനത്തിൽ മൊഫ്യൂസിൽ സ്റ്റാൻഡിൽ ഭരണകൂട ഭീകരതക്കെതിരായ ജനകീയ മുന്നണി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയത്തി​െൻറ ഉൽപാദകരായി മാറിയ കേന്ദ്ര സർക്കാർ അസമിലെ 40 ലക്ഷം ജനങ്ങളെ ചെയ്തപോലെ െധെഷണികത പ്രകടിപ്പിക്കുന്നവെരയും അഭയാർഥികളാക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധം സാധ്യമാക്കുന്ന ഉറവയടക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ചിന്തയുടെ ലോകം അടച്ച് അവസാനത്തെ മരുന്നുമില്ലാതെ പകച്ചുനിൽക്കുന്ന മനുഷ്യനാണ് കേന്ദ്ര സർക്കാറി​െൻറ ലക്ഷ്യമെന്നും കെ.ഇ.എൻ പറഞ്ഞു. എ. വാസു അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി. ഷാേൻറാലാൽ, എം.എൻ. രാവുണ്ണി, അഡ്വ. പി.എ. പൗരൻ, കെ.എസ്. ഹരിഹരൻ, അസ്ലം ചെറുവാടി, സമദ് കുന്നക്കാവ്, കെ.എച്ച്. നാസർ, പി.സി. ഉണിച്ചെക്കൻ, ഇ.കെ. നൗഫൽ, അഷ്റഫ് കുരുവട്ടൂർ, പി. അംബിക, സി.കെ. അബ്ദുൽ അസീസ്, കെ.കെ. മണി, എസ്. രവി തുടങ്ങിയവർ സംസാരിച്ചു. നഗരത്തിൽ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.