കോഴിക്കോട്: എലിപ്പനിയടക്കമുള്ള േരാഗങ്ങളുടെ വ്യാപനം തടയാൻ വാർഡ്തല ആരോഗ്യ ജാഗ്രത ശക്തമാക്കാൻ വ്യാഴാഴ്ച രാവിലെ 10ന് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം കലക്ടറുടെ ചേംബറിൽ ചേരും. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്ന് കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ നടന്ന അവലോകന യോഗം വിലയിരുത്തി. എലിപ്പനി സാധ്യതയുള്ള മേഖലകളിൽ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാണ്. ഡെങ്കിപ്പനി വ്യാപന സാധ്യത മുൻകൂട്ടി പരിഗണിച്ച് കൊതുകുനശീകരണ പ്രവർത്തനങ്ങളും മാലിന്യനിർമാർജനവും ശക്തമാക്കും. വ്യാഴാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് സിവിൽ സ്റ്റേഷൻ പരിസരങ്ങളിൽ ഫോഗിങ് നടത്തും. ഏഴിന് സിവിൽ സ്േറ്റഷൻ പരിസരം ശുചീകരിക്കും. ഡി.എം.ഒ ഡോ. വി. ജയശ്രീ, എൻ.സി.ഡി.സി പ്രതിനിധികളായ ഡോ. ഷൗക്കത്തലി, ഡോ. രഘു, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. സജിത് കുമാർ, തമിഴ്നാട് ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡോ. സതീഷ് കുമാർ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. നവീൻ, ഡോ. ആശാ ദേവി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.