കോഴിക്കോട്: അധ്യാപക ദിനാചരണത്തിെൻറ ഭാഗമായി കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിെൻറ ആദ്യഗഡുവായി 75,6210 രൂപ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദന് കൈമാറി. എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.സി. രാജൻ, പി.കെ. അജിത്കുമാർ, പറമ്പാട്ട് സുധാകരൻ, സംസ്ഥാന സെക്രട്ടറി ഇ. പ്രദീപ്കുമാർ, ജില്ല സെക്രട്ടറി ടി. അശോക്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രളയ ബാധിതർക്കായി മിഠായി തെരുവിൽ അധ്യാപകർ കാരുണ്യദീപം തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.