ദുരിതാശ്വാസ സഹായ വേദിയിൽ അധ്യാപകരെ ആദരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്

ചാത്തമംഗലം: എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ പഠനോപകരണ വിതരണവേദിയിൽ ത​െൻറ അധ്യാപകരെ ആദരിച്ച് മജീഷ്യൻ ഗോപിനാഥ് മ ുതുകാട്. ചാത്തമംഗലം എം.ഇ.എസ് കോളജിൽ ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്യാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ത​െൻറ അധ്യാപകരെ അദ്ദേഹം കണ്ടുമുട്ടിയത്. കോളജ് മാനേജ്മ​െൻറ് കമ്മിറ്റി ആക്ടിങ് ചെയർമാനും മമ്പാട് എം.ഇ.എസ് കോളജ് മുൻ പ്രിൻസിപ്പൽ കൂടിയായ പ്രഫ. മാമുക്കോയ മാസ്റ്ററെയാണ് അദ്ദേഹം ആദരിച്ചത്. അധ്യാപകദിനത്തിൽ പ്രതീക്ഷിക്കാതെ ത​െൻറ അധ്യാപകനെ കണ്ടുമുട്ടിയതിലുള്ള സന്തോഷവും മുൻകാല ഓർമകളും അദ്ദേഹം പങ്കുവെച്ചു. ചടങ്ങിൽ, കോളജ് പ്രിൻസിപ്പൽകൂടിയായ ത​െൻറ മറ്റൊര ധ്യാപകനായ പ്രഫ. എ. അബ്ദുൾ അസീസ് മാസ്റ്ററേയും അദ്ദേഹം പൊന്നാടയണിയിച്ചാദരിച്ചു. ചടങ്ങിൽ ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ നാനൂറോളം പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർഥികൾക്ക് എം.ഇ.എസ് നൽകുന്ന പഠനോപകരണങ്ങൾ അദ്ദേഹം വിതരണം ചെയ്തു. എം.ഇ.എസ് ജില്ല പ്രസിഡൻറ് സി.ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എ. രമേശ്, നാസർ കൊളായ്, ദിവ്യ മനോജ് എ.അബ്ദുൾ ലത്തീഫ്, എൻ.കെ അബൂബക്കർ, അഡ്വ. ജമാൽ, പ്രഫ. വി . മാമുക്കോയ മാസ്റ്റർ, പി.ടി. അസൈൻ കുട്ടി, എം.എം.ഡി മുഹമ്മദ്, ടി.സി. അഹമ്മദ്, പ്രഫ. അബ്ദുൾ അസീസ്, ആർ.കെ.എം ഷാഫി, സി.കെ.ജലീൽ, അഡ്വ. ഷമീം പക്സാൻ എന്നിവർ സംസാരിച്ചു. photo: muthukad എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ പഠനോപകരണ വിതരണ വേദിയിൽ ത​െൻറ അധ്യാപകരെ ആദരിച്ച് മജീഷ്യൻ ഗോപിനാഥ് മുതുകാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.