മുക്കം പൊലീസ് സ്​റ്റേഷന് പുതിയ കെട്ടിട നിർമാണം: പ്രാഥമിക നടപടികൾ തുടങ്ങി

മുക്കം: മൂന്നു കോടി രൂപ ചെലവിൽ മുക്കം പൊലീസ് സ്റ്റേഷന് നിർമിക്കുന്ന പുതിയ കെട്ടിടത്തിനുള്ള പ്രാഥമികപ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതി​െൻറ മുന്നോടിയായി പൊലീസ് സ്റ്റേഷൻ വളപ്പിലെ മണ്ണുപരിശോധന നടത്തി. ജോർജ് എം. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നു കോടി ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കോൺക്രീറ്റ് അടർന്നുവീണ് പൊലീസുകാർക്കടക്കം പരിക്കേറ്റ സംഭവമുണ്ടായിരുന്നു. കെട്ടിടം ചോർന്നൊലിച്ച് കംപ്യൂട്ടറുകൾ നശിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗത്തെയാണ് പുതിയ കെട്ടിടത്തി​െൻറ ഡിസൈനിങ്ങിനും മറ്റുമായി നിയോഗിച്ചിരിക്കുന്നത്. കേരളീയ വാസ്തുശിൽപ കലയേയും ആധുനിക ഇൻറലിജൻസ് ടെക്നിക്കിനെയും കോർത്തിണക്കിയാണ് കെട്ടിടത്തി​െൻറ പ്ലാൻ തയാറാക്കിയിരിക്കുന്നതെന്ന് ജോർജ് എം തോമസ് എം.എൽ.എ പറഞ്ഞു. photo MKMUC 2 മുക്കം പൊലീസ് സ്റ്റേഷൻ നിർമാണത്തി​െൻറ ഭാഗമായി മണ്ണു പരിശോധന നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.