വയനാട്​ മുൻ ജില്ല സെക്രട്ടറി​െക്കതിരായ അന്വേഷണ റിപ്പോർട്ട്​ സി.പി.​െഎ അംഗീകരിച്ചു

തിരുവനന്തപുരം: വയനാട് മുൻ ജില്ല സെക്രട്ടറി വിജയൻ ചെറുകരക്കെതിരെ ഉയർന്ന ഭൂമി തട്ടിപ്പ് ആരോപണത്തിൽ സി.പി.െഎ സംസ്ഥാന നേതൃത്വം വ്യാഴാഴ്ച നടപടി തീരുമാനിക്കും. അന്വേഷണ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചു. പുറേമ്പാക്ക് ഭൂമി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും ഇടനിലക്കാരുമായി ചേർന്ന് തട്ടാൻ ശ്രമിച്ചെന്ന ചാനലി​െൻറ ഒളികാമറ വിവാദത്തിൽ കുരുങ്ങിയ വിജയൻ തുടർന്ന്, ജില്ല സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ആരോപണത്തെ തുടർന്ന് വി. ചാമുണ്ണി അധ്യക്ഷനായ അന്വേഷണ കമീഷനെ സംസ്ഥാന നേതൃത്വം നിയോഗിച്ചു. അന്വേഷണം അവസാനിക്കുംവരെ ജില്ലയുടെ ചുമതല കെ. രാജൻ എം.എൽ.എക്ക് നൽകി. ബുധനാഴ്ച ചേർന്ന സംസ്ഥാന കൗൺസിലിൽ ചാമുണ്ണി അന്വേഷണ റിപ്പോർട്ട് അവതരിപ്പിച്ചു. വിജയൻ ചെറുകരയെ കുറ്റമുക്തനാക്കുന്നതല്ല ഉള്ളടക്കമെന്നാണ് സൂചന. റിപ്പോർട്ട് കൗൺസിൽ െഎകകണ്ഠ്യേന അംഗീകരിച്ചു. റിപ്പോർട്ടിൻമേൽ ചർച്ച നടന്നില്ല. വ്യാഴാഴ്ച കൗൺസിൽ ചേരുംമുമ്പ് സംസ്ഥാന നിർവാഹക സമിതി ചേർന്ന് റിപ്പോർട്ടിൻമേലുള്ള നടപടി ആലോചിക്കും. തുടർന്ന്, സംസ്ഥാന കൗൺസിൽ മുമ്പാകെ നിർദേശം വെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.