വയനാടിന് കൈത്താങ്ങ്

നടുവണ്ണൂർ: വയനാടിനൊരു കൈത്താങ്ങ്, ചേർന്നു നിൽക്കാം ദുരിതബാധിതർക്കൊപ്പം, കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ നേതൃത്വത്തിൽ ശേഖരിച്ച വയനാട്ടിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ 10,000ത്തോളം നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. സ്കൂളിൽ നിന്നും വിതരണ യാത്രാ വാഹനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ജെ.എൻ. പ്രേംഭാസിൻ അധ്യക്ഷത വഹിച്ചു. വി.കെ. മുഹമ്മദ് അഷറഫ്, മുഹമ്മദ് ഷഫീഖ്, ഒ.കെ. ഹാരിസ്, രേഖ എന്നിവർ സംസാരിച്ചു. പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറിയിൽ നടന്ന ചടങ്ങിൽ വയനാട് ജില്ല വിദ്യാഭ്യാസ ഓഫിസർ ഹണി അലക്സാണ്ടർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. കെ.പി.എം എസ്.എം. സ്കൂളിലെ സീനിയർ അധ്യാപകൻ സി.പി. അജിത് കുമാർ, അസീസ് മാസ്റ്റർ, വി.സി. ഷാജി. സീഡ് കോഒാഡിനേറ്റർ സി.എം. ഷിജു എന്നിവർ സംബന്ധിച്ചു. സഹായ വിതരണം നടുവണ്ണൂർ: കാപ്സ് ജി.സി.സി.യുടെയും ഖത്തർ കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റിയും ദുൈബ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെയും സഹായത്തോടെ കരുമ്പാപ്പൊയിൽ ശാഖാ ശിഹാബ് തങ്ങൾ റിലീഫ് സെൽ മൂന്നാം ഘട്ട സഹായ വിതരണം നടത്തി. എൻ.കെ. ജറീഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. സൗദ, കെ. രാജീവൻ, ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, കെ.സി. ഇബ്രാഹിം, അഷ്റഫ് പുതിയപ്പുറം, ജസീൽ കായണ്ണ, ഹംസ കാവിൽ, ഒ.സി. റഷീദ്, ഇബ്രാഹിം ഹാജി നമ്പ്യാട്ടിൽ, മുനീർ പുനത്തിൽ, എം. ഇമ്പിച്ചാലി, ഷാഹുൽ ഹമീദ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു. സംഭാവന നൽകി നടുവണ്ണൂർ ഏരിയ വിമുക്തഭട സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് വിമുക്തഭടന്മാർ 25,000 രൂപ ഒന്നാം ഗഡുവായി സമാഹരിച്ചു. നാരായണൻ പൂമഠം, സലാം കൊയമ്പ്രത്ത്, പി.കെ. രാജു, ടി.പി. ദാമോദരൻ, ടി.സി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.