KC LEAD ഇനി ഞങ്ങൾ കയറ​േട്ട...?

കോഴിക്കോട്: പ്രളയം നാടിനെ മുക്കിയപ്പോൾ കാരുണ്യം കൊണ്ട് മാതൃക സൃഷ്ടിച്ച കോഴിക്കോെട്ട കുട്ടികളോടുള്ള സ്വകാര്യ ബസുകാരുടെ സമീപനത്തിൽ ഇേപ്പാഴും പഴയ സ്ഥിതി. സ്വകാര്യ ബസുടമകളും തൊഴിലാളികളും കഴിഞ്ഞദിവസം പ്രളയബാധിതർക്കായി ബസ് ഒാടിച്ച് സമാഹരിച്ചത് ലക്ഷങ്ങളാണ്. ജില്ല ഭരണകൂടവും പൊലീസും മോേട്ടാർ വാഹന വകുപ്പുമെല്ലാം കാരുണ്യം ചൊരിയാൻ കൈേകാർക്കുന്നു. എന്നാൽ, വിദ്യാർഥികൾക്കെതിരെ കാലങ്ങളായി തുടരുന്ന പീഡനമൊഴിവാക്കാൻ ഇൗ കൂട്ടായ്മകൾക്കൊന്നും കഴിഞ്ഞില്ല. 24 മണിക്കൂറും പൊലീസ് എയിഡ് പോസ്റ്റും കസബ സ്േറ്റഷനിലെ ജന മൈത്രി പൊലീസ് കൗണ്ടറുമെല്ലാം പ്രവർത്തിക്കുന്ന മൊഫ്യൂസിൽ സ്റ്റാൻഡിലടക്കം ബസുകളുടെ വാതിൽപടിയിൽ കാരുണ്യം കാത്ത് നിൽക്കുന്ന കുട്ടികളുടെ നീണ്ടനിര കാണാം. മഴയത്തും വെയിലത്തും ഇങ്ങനെ നിൽക്കുന്ന കുട്ടികൾ നഗരത്തിന് അപമാനക്കാഴ്ചയായി തുടരുന്നു. ബസ് നീങ്ങിത്തുടങ്ങിയാൽ മാത്രമേ കുട്ടികൾ കയറാവൂ എന്നാണ് അലിഖിത നിയമം. ഇല്ലെങ്കിൽ ബസ് ജീവനക്കാർ വാക്കേറ്റത്തിനെത്തും. യാത്രക്കാർ അറിഞ്ഞഭാവം നടിക്കാതെ സീറ്റിലിരിക്കും. െപാലീസുകാരും ഒന്നും കാണാത്ത മട്ടിൽ റോന്തുചുറ്റും. കുട്ടികൾ കാത്തുനിൽക്കുന്നുവെന്ന് കണ്ടാൽ പെെട്ടന്ന് എടുക്കുന്ന ബസിലേക്ക് ചാടിക്കയറാനുള്ള ശ്രമത്തിൽ അപകടം പതിവാണ്. ഭാഗ്യംകൊണ്ടാണ് വലിയ അപായം ഒഴിവാകുന്നത്്. പൊലീസും ജില്ല അധികാരികളും ജനപ്രതിനിധികളും വിദ്യാർഥി സംഘടനകളുമെല്ലാം ഇടപെട്ടിട്ടും വിദ്യാർഥികളോടുള്ള വിവേചനം തുടരുന്നു. സ്റ്റാൻഡിൽനിന്ന് വിട്ടാലും പൊലീസ് കാവലില്ലാത്ത അവസരങ്ങളിൽ ബസുകൾ വിദ്യാർഥികളെ കയറ്റാതിരിക്കുന്നത് തുടരുന്നു. വെസ്റ്റ്ഹില്ലിൽ കഴിഞ്ഞദിവസം സീബ്രലൈനിൽനിന്ന് കൈകാണിച്ച വിദ്യാർഥികളുടെ േനരെ ചീറിയടുത്ത ബസിന് മുന്നിൽനിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.