ഇന്ധന വിലവർധനയിൽ പ്രതിഷേധം

കുന്ദമംഗലം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂട്ടർ കയറിട്ട് പിന്നോട്ടുവലിച്ചും ഗ്യാസ് സിലിണ്ടർ തലയിലേന്തി പിന്നോട്ട് നടന്നും പ്രതിഷേധിച്ചത്. കെ.സി. അബു, ദിനേശ് പെരുമണ്ണ, ബാബു നെല്ലൂളി, എം.പി. കേളുക്കുട്ടി, മറുവാട്ട് മാധവൻ, രമേശൻ, എം. ധനീഷ് ലാൽ, സി.വി. സംജിത്ത് എന്നിവർ നേതൃത്വം നൽകി. മലിനമായ കിണറുകൾ ശുചീകരിച്ചു കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ വെള്ളിമാട്കുന്ന് ഫയര്‍ ഫോഴ്‌സി​െൻറയും കുന്ദമംഗലം െറസിഡൻറ്സ് അസോസിയേഷന്‍ കോഒാഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍ ശുചീകരിച്ചു. പഞ്ചായത്തിലെ 21ാം വാര്‍ഡിൽ കാരന്തൂരിലെ 15 കിണറുകളാണ് ശുചീകരിച്ചത്. വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ.പി. ബാബുരാജ്, ലീഡിങ് ഫയര്‍മാന്‍ സുജിത്ത് കുമാർ, മെക്കാനിക് ജോയ് എബ്രഹാം, ഫയര്‍മാന്മാരായ വിജിന്‍, ബിനീഷ്, തോമസ്, എ. രജിൻ, അനൂപ്, ജിജിന്‍രാജ്, ഡ്രൈവര്‍ ശ്രീജേഷ്, ഹോം ഗാര്‍ഡുമാരായ ബാലകൃഷ്ണൻ, നാരായണന്‍, കുട്ടപ്പൻ, തോമസ് എന്നിവരാണ് ശുചീകരണം നടത്തുന്നത്. കിണറുകള്‍ ശുചീകരിക്കുന്നതിന് ഓരോ ജില്ലയിലും സര്‍ക്കാര്‍ ഒരു പമ്പ് അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലക്ക് അനുവദിച്ച പമ്പും കണ്ണൂർ, കാസർകോട് ജില്ലകളില്‍നിന്ന് എത്തിച്ച രണ്ട് പമ്പും ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. കുന്ദമംഗലം വില്ലേജ് ഓഫിസർ ശ്രീജിത്ത് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.