കനോലി കനാൽ ശുചീകരണത്തിൽ പങ്കാളികളായി

ഈങ്ങാപ്പുഴ: കോഴിക്കോട് കനോലി കനാൽ ശുചീകരണത്തിൽ വിദ്യാർഥികളും പങ്കാളികളായി. വേങ്ങേരി നിറവി​െൻറ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനത്തിലാണ് കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ വിദ്യാർഥികളും പങ്കാളികളായത്. ജാൻസിയ, ദീപ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ ഹരിത ക്ലബ് അംഗങ്ങളായ ലുലു നാഫിയ, അനീറ്റ, ഷഹൽ, അഫ്സൽ, ആദിൽ മുബാറക്ക്, ഇഖ്ബാൽ, അക്മൽ ഫാരിസ്, റജിയ, ലുബ്ന, ഹിബ, അമാന, നുസൈഹ, ജുദിൻ, അജ്മൽ, ജിൻഷാൻ, ഫാദിൽ എന്നിവരാണ് ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.