മഹാളി രോഗം: കവുങ്ങ്, തെങ്ങ് കർഷകർ പ്രതിസന്ധിയിൽ

മുക്കം: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കവുങ്ങുകളിൽ മഹാളി രോഗം വ്യാപകമാകുന്നു. മുക്കത്തി​െൻറ സമീപ പ്രദേശങ്ങളിലായി 680 ഏക്കർ പ്രദേശത്തെ കവുങ്ങുകളിൽ മഹാളി രോഗം പിടിപെട്ടിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കമാണ് കവുങ്ങിലും തെങ്ങിലും രോഗം പകരാൻ കാരണമെന്ന് കരുതുന്നു. മണാശ്ശേരി, പൊറ്റശ്ശേരി, പുൽപ്പറമ്പ്, ചേന്ദമംഗലൂർ, കച്ചേരി, കാഞ്ഞിരമൂഴി, വെസ്റ്റ് മാമ്പറ്റ, മാമ്പറ്റ, അഗസ്ത്യൻമുഴി, മുത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. മണാശ്ശേരി നെറ്റിലാപുറത്ത് ബാലകൃഷ്ണൻ, വേലായുധൻ, പത്മകുമാർ, ശിവശങ്കരൻ, ഉള്ളാട്ടിൽ അപ്പു, പള്ളിപ്പുറത്ത് അനിൽകുമാർ, ചോയിക്കുട്ടി, അമ്പലത്തിങ്കൽ കുഞ്ഞാമു, ഉണ്ണിച്ചോയി, വെള്ളാരപാലി ചന്ദ്രൻ, ചേന്ദമംഗലൂർ ദസ്തഗീർ തുടങ്ങിയവരുടെ തോട്ടങ്ങളിലെ കവുങ്ങുകൾ വ്യാപകമായി നശിച്ചു. കാരശ്ശേരി പഞ്ചായത്തിലും വിവിധ പ്രദേശങ്ങളിൽ മഹാളി രോഗം ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.