പഠനോപകരണങ്ങൾ കൈമാറി

ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ കൈമാറി നരിക്കുനി: വയനാട് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പഠനോപകരണങ്ങൾ നഷ്ടമായ മുഴുവൻ വിദ്യാർഥികൾക്കും നരിക്കുനി ഗവ. ഹൈസ്കൂളി​െൻറ സ്നേഹഹസ്തം. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ നൽകിയ ധനസഹായമാണ് വയനാട്ടിലെ കുട്ടികൾക്ക് കൈത്താങ്ങായത്. നാലുലക്ഷം രൂപയാണ് പദ്ധതിക്കായി സ്കൂൾ ചെലവഴിച്ചത്. സ്കൂൾ ബാഗ്, നോട്ട് ബുക്ക്, പ്ലേറ്റ്, ഗ്ലാസ്, ഇൻസ്ട്രുമ​െൻറ് ബോക്സ് തുടങ്ങിയവയാണ് സ്വരൂപിച്ചത്. പഠനോപകരണം ശേഖരിച്ചുള്ള യാത്ര ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് പി.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ടി. അബ്ബാസ് അലി, ഗ്രാമപഞ്ചായത്തംഗം ഐ. ആമിന, പ്രിൻസിപ്പൽ പി. വിശ്വനാഥൻ, വി.സി. അബ്്ദുൽ ഖാദർ, എൻ.പി. കോയക്കുട്ടി ഹാജി, അബ്ദുസ്സലാം, എം. ബാലഗോപാലൻ, സിന്ധു മലയിൽ, വി. ഇല്യാസ്, സുനിൽകുമാർ കട്ടാടശ്ശേരി, എ.കെ. മുഹമ്മദ് അഷ്റഫ്, എ.കെ. ഷിജി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.