എലിപ്പനി: മെഡിക്കൽ ക്യാമ്പ്

‌മുക്കം: പ്രളയത്തെത്തുടർന്ന് എലിപ്പനി പടരുന്ന സാഹചര്യത്തിൽ ചേന്ദമംഗലൂരിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ പരിശോധനയും എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും നടന്നു. ചെന്നൈ പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവൻറിവ് മെഡിസിൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പും പ്രളയബാധിത പ്രദേശങ്ങളും സന്ദർശിച്ചു. സേലം സീനിയർ എൻറമോളജിസ്റ്റ് എസ്. മണി, ജൂനിയർ എൻറമോളജിസ്റ്റ് സെന്തിൽനാഥൻ, എച്ച്.ഐ രവി, ലാബ് ടെക്നീഷ്യൻ വിവേക്, ഫീൽഡ് വർക്കർ ശരവണൻ എന്നിവർ വിദഗ്ധ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് ഡി.എം.ഒ ഓഫിസ് പ്രതിനിധികളായ ഡോ. അഖിലേഷ് കുമാർ, മാസ് മീഡിയ ഓഫിസർ ബേബി നാപ്പള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് സൂപ്പർവൈസർ കെ.പി. അബ്ദുല്ല എന്നിവരും ക്യാമ്പ് സന്ദർശിച്ചു. നൂറോളം രോഗികളെ പരിശോധിക്കുകയും മുന്നൂറോളം ആളുകൾക്ക് എലിപ്പനി പ്രതിരോധ ഗുളിക വിതരണം നടത്തുകയും ചെയ്തു. മുക്കം നഗരസഭയും സി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് കൗൺസിലർ ശഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. മുക്കം സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എം. മോഹൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബുരാജൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ നന്ദിയും പറഞ്ഞു. ജെ.പി.എച്ച്.എൻമാരായ പി.പി. വസന്ത, എം.ഇ. ഗ്രേസി, ജെ.എച്ച്.ഐ പി. ശ്യാമിലി, ഫാർമസിസ്റ്റ് പി.ആർ. നീതു, ആശാവർക്കർമാരായ രാധിക, ടി.ടി. ശോഭന, സി.കെ. റുഖിയ്യ, അംഗൻവാടി അധ്യാപികമാരായ എം.ജി. ഷിനി, കെ. റസിയ എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. കെ.സി. മുഹമ്മദലി, ഇ.കെ. അൻവർ, ടി.കെ. നസറുല്ല, കെ.ടി. മുഹ്സിൻ, ടി.കെ. ജുമാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.