ഉരുൾപൊട്ടൽ ദുരിതബാധിതയായ നവവധുവിന് വിവാഹവസ്ത്രങ്ങൾ കൈമാറി

* Thiru 1 തിരുവമ്പാടി: കൂടരഞ്ഞിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ കുടുംബത്തിലെ നവവധുവിന് സാംസ്കാരിക സംഘടനയായ 'ആവാസ്' വിവാഹവസ്ത്രങ്ങൾ കൈമാറി. കൂട്ടക്കര പട്ടികജാതി കോളനിയിലെ മുള്ളൻ മടക്കൽ വേലായുധൻറ മകൾ വിനീതക്കാണ് വസ്ത്രങ്ങൾ കൈമാറിയത്. െസപ്റ്റംബർ 15നാണ് വിവാഹം. മഴക്കെടുതിയെ തുടർന്ന് കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ഇവർ വീട് വാസയോഗ്യമല്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് നൽകിയ വാടകമുറിയിലാണ് താമസം. കൂട്ടക്കര കോളനിയിലെ മറ്റ് ദുരിതബാധിതർക്കും വസ്ത്രങ്ങൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് വസ്ത്രങ്ങൾ കൈമാറി. ആവാസ് ചെയർപേഴ്സൻ ശിൽപ സുന്ദർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ ഇടമുള, ജോസ് പള്ളിക്കുന്നേൽ, ആവാസ് ഭാരവാഹികളായ പി.വി. അർജുൻ, ശ്രേയ പി. ജിഷി, എം.കെ. ബിജു, ഫാത്തിമ ഫഹ്മി, ദിബിൻ, ബിജു കൂട്ടക്കര, പി. പ്രദ്യുമ്നൻ, ശശി വെണ്ണക്കോട്, ഹരിബാബു, കെ.ആർ. നവീൻ രാജ്, ഉഷ ആശാരിക്കണ്ടിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.