വ്യാപാരിക്ക് കുത്തേറ്റ സംഭവം: തെളിവെടുപ്പ് നടത്തി

കൊടുവള്ളി: കൊടുവള്ളിയിൽ വ്യാപാരിക്ക് ലഹരി മാഫിയ സംഘത്തി​െൻറ കുത്തേറ്റ സംഭവത്തിൽ പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊടുവള്ളി രാരോത്തുചാലിൽ മുഹമ്മദ് തമീം (ഈരോലി-23), വാരിക്കുഴിത്താഴം ഷാഫി (വെള്ളോച്ചി-23), പാറോയിൽ ജുനൈദ് (റപ്പായി-22 ) എന്നിവരെ കടയിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ചയാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കും കണ്ടെത്തി. ആഗസ്റ്റ് 26ന് പുലർച്ചെ കൊടുവള്ളി ഓപൺ എയർ സ്റ്റേജിന് എതിർവശം റൈഹാന സ്റ്റോർ തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ അബ്ദുൽ കരീമിനെ (40) സംഘം കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും കട അടിച്ചുതകർക്കുകയുമായിരുന്നു. എസ്.ഐ കെ. പ്രജീഷ്, എ.എസ്.ഐ വിജയകുമാർ, ഇ.പി. അബ്ദുറഹീം, റഷീദ്, പ്രവീൺ, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.