പെരുവയൽ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെടുകയും കേടുപാട് സംഭവിക്കുകയും ചെയ്ത പെരുവയൽ ഗ്രാമപഞ്ചായത്തിലെ 100ഓളം വിദ്യാർഥികൾക്കുള്ള എം.ഇ.എസിെൻറ പഠനസഹായ വിതരണം പെരുവയൽ സെൻറ് സേവിയേഴ്സ് യു.പി സ്കൂളിൽ പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത, അഖിലേന്ത്യ സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ഫാ. ജയ്സൻ കളത്തിപറമ്പിൽ, അഡ്വ. ഷമീം പക്സാൻ, എൻ.കെ. അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രവികുമാർ പനോളി, ഗ്രാമപഞ്ചായത്ത് മെംബർമാരായ സുബിത തോട്ടാഞ്ചേരി, സി.ടി. സുകുമാരൻ, പ്രസീദ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി. ആനി, സി.എം. സദാശിവൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് സലീം കരിമ്പാല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ നന്ദിയും പറഞ്ഞു. ദുരിതബാധിതരെ ആനുകൂല്യങ്ങളിൽനിന്ന് പുറന്തള്ളുന്നതിനെതിരെ പ്രതിഷേധം മാവൂർ: വെള്ളപ്പൊക്ക ദുരിതബാധിതരെ ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം. മാവൂർ മണന്തലക്കടവ്, പൂളക്കോട്, ചിറ്റടി ഭാഗത്തെ 42 കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കുന്നതായാണ് പരാതി. നാലുഭാഗവും വെള്ളം മൂടിയതിനാൽ മണന്തലക്കടവിലുള്ളവർ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പുഴയോട് ചേർന്ന ഭാഗത്തുനിന്ന് വളരെ സാഹസികമായാണ് നാട്ടുകാർ ക്യാമ്പിൽ എത്തിച്ചത്. മാവൂർ ബഡ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവർ അഭയം തേടിയത്. എന്നാൽ, വീടുകളിൽ വെള്ളം കയറിയില്ലെന്ന കാരണം പറഞ്ഞ് ഇവരെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കാൻ റവന്യൂ അധികൃതർ ശ്രമിക്കുന്നതായാണ് ആക്ഷേപം. പ്രദേശത്തിെൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണന്തലക്കടവ് ഏരിയ വികസന സമിതി ജില്ല കലക്ടർക്ക് പരാതി നൽകിയതായി സമിതി ചെയർമാൻ ചിറ്റടി അബ്ദുറഹിമാൻ, കൺവീനർ പാലക്കോൾ ഹംസ എന്നിവർ അറിയിച്ചു. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരെ നഷ്ടപരിഹാരത്തിന് സമർപ്പിച്ച അന്തിമ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയ നടപടി നീതീകരിക്കാനാവാത്തതും പ്രതിഷേധാർഹമാണെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. അർഹരായ മുഴുവൻ പേരെയും ലിസ്റ്റിൽപെടുത്തി ആനുകൂല്യം നൽകിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാൻ മാവൂരിൽ ചേർന്ന യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ എൻ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. വളപ്പിൽ റസാഖ്, ചിറ്റടി അഹമ്മദ്കുട്ടി ഹാജി, കെ.എം. അപ്പുകുഞ്ഞൻ, വി.കെ. റസാഖ്, കെ. അലിഹസൻ, പി. ഭാസ്കരൻ നായർ, എം.പി. കരീം, ഗിരീഷ് കമ്പളത്ത്, ടി.ടി. ഖാദർ, എം. ഗോപാലകൃഷ്ണൻ, കെ.ടി. അഹമ്മദ് കുട്ടി, പി. ഉമ്മർ എന്നിവർ സംസാരിച്ചു. കൺവീനർ വി.എസ്. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. അർഹതപ്പെട്ടവരെ ആനുകൂല്യത്തിൽനിന്ന് തടയരുതെന്നും മുഴുവൻ പേർക്കും നഷ്ടപരിഹാരം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും മാവൂർ ടൗൺ െറസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡൻറ് ടി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ. ഷമീർ, എൻ.വി. സാമി, കടോടി ശംസു, അഷ്റഫ് കണ്ണാറെ, വി.എൻ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.കെ. അഷ്റഫ് സ്വാഗതവും ട്രഷറർ എം.പി. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.